- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: കോണ്‍ക്രീറ്റ് അവശിഷ്ടം നീക്കേണ്ടതിന്റെ ഉത്തരവാദിതം മരട് നഗരസഭയ്‌ക്കെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്
നടപടിള്‍ സ്വീകരിക്കേണ്ട ചുമതല മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നടപ്പാക്കേണ്ട ചുമതല പ്രാദേശിക ഭരണകൂടമായ മരട് നഗരസഭയ്ക്കുമാണ്.അവര്‍ എത്രയും പെട്ടന്ന് സമയ ബന്ധിതമായി തന്നെ അവശിഷ്ടം ഇവിടെ നിന്നും നീക്കണം.അതിനായി കരാറെടുത്തിരിക്കുന്നവരെക്കൊണ്ടു കൃത്യമായി ചെയ്യിക്കണം.അവശിഷ്ടം നീക്കം ചെയ്യേണ്ട ചുതലയില്‍ നിന്നും നഗരസഭയ്ക്ക് നിയമ പ്രകാരം ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ല.സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ തന്നെ അവശിഷ്ടം ഇവിടെ നിന്നും നീക്കണം
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി നിര്‍ദേശപ്രകാരം പൊളിച്ചു മാറ്റിയ നാല് ഫ്‌ളാറ്റു സമുച്ചയങ്ങളുടെയും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ സമയബന്ധിതമായി നീക്കണമെന്നും ഇതിന്റെ പ്രധാന ഉത്തരവാദിത്വം മരട് നഗരസഭയ്ക്കാണെന്നും ദേശിയ ഹരിത ട്രൈബൂണല്‍ സംസ്ഥാന മോണിറ്ററിംഗ് സമിതി അധ്യക്ഷന്‍ എ വി രാമകൃഷ്ണന്‍.മരടിലെ തകര്‍ക്കപ്പെട്ട ഫ്‌ളാറ്റു സമുച്ചയങ്ങളിലൊന്നായ ജെയിന്‍ കോറല്‍ കോവിന്റെ സൈറ്റ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതം കുറയക്കാന്‍ എത്ര കണ്ട് നടപടി സ്വീകരിക്കാന്‍ കഴിയും അതല്ലെങ്കില്‍ സ്വീകരിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ചുള്ള പ്രാഥമിക പരിശോധനയക്കാണ് താന്‍ എത്തിയിരിക്കുന്നതെന്ന് എ വി രാമകൃഷ്ണന്‍ പറഞ്ഞു.
സ്ഫോടനത്തിലൂടെ തകര്‍ത്ത എല്ലാ ഫ്ളാറ്റു സമുചയങ്ങളുടെ സൈറ്റിലും നേരിട്ടെത്തി പരിശോധിക്കും. നടപടിള്‍ സ്വീകരിക്കേണ്ട ചുമതല മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നടപ്പാക്കേണ്ട ചുമതല പ്രാദേശിക ഭരണകൂടമായ മരട് നഗരസഭയ്ക്കുമാണ്.അവര്‍ എത്രയും പെട്ടന്ന് സമയ ബന്ധിതമായി തന്നെ അവശിഷ്ടം ഇവിടെ നിന്നും നീക്കണം.അതിനായി കരാറെടുത്തിരിക്കുന്നവരെക്കൊണ്ടു കൃത്യമായി ചെയ്യിക്കണം.അവശിഷ്ടം നീക്കം ചെയ്യേണ്ട ചുതലയില്‍ നിന്നും നഗരസഭയ്ക്ക് നിയമ പ്രകാരം ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ല.സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ തന്നെ അവശിഷ്ടം ഇവിടെ നിന്നും നീക്കണം.കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും ഇരുമ്പു കമ്പി വേര്‍തിരിക്കുന്ന ജോലികളുമാണ് ഇപ്പോള്‍ നടക്കുന്നത്.ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന പൊടി ശല്യം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി ചില നിര്‍ദേശങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നഗരസഭയ്ക്ക് നല്‍കിയിട്ടുണ്ട്.മഴപെയ്താല്‍ എങ്ങനെ ഇവിടം നനയുമോ അതേ രീതിയില്‍ വെള്ളം സ്േ്രപ ചെയ്തുകൊണ്ടു വേണം പൊടി ശല്യം നിയന്ത്രിക്കാനെന്നും എ വി രാമകൃഷ്ണന്‍ വ്യക്തമാക്കി.മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗങ്ങളും എ വി രാമകൃഷ്ണനൊപ്പമുണ്ടായിരുന്നു.അവശിഷ്ടങ്ങള്‍ കൊണ്ടു പോകുന്ന വാഹനങ്ങള്‍ ശരിയായ രീതിയില്‍ മൂടി അവശിഷ്ടങ്ങള്‍ വഴിയില്‍ ചിതറി തെറിക്കാതെയും പൊടി ശല്യം ഉണ്ടാകാതെയും വേണം പോകാനെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 24 ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സംസ്ഥാന തല യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച ചെയ്ത് നിര്‍ദേശം നല്‍കുമെന്നാണ് വിവരം.
RELATED STORIES
വിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT