Kerala

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: 58 ഉടമകള്‍ക്ക് കൂടി നഷ്ടപരിഹാരത്തിന് ശുപാര്‍ശ; ജെയിന്‍ ഫ്‌ളാറ്റ് നിര്‍മാതാവിനെ തേടി ക്രൈംബ്രാഞ്ച് ചെന്നൈയില്‍

കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്ന 18 ഉം ഇന്നലെ ലഭിച്ച 125 ഉം അടക്കം 143 നഷ്ടപരിഹാര അപേക്ഷകളാണ് ഇന്ന് സമിതി മുമ്പാകെ പരിഗണനയ്ക്ക് എത്തിയത്.ഇതില്‍ കഴിഞ്ഞ ദിവസം ലഭിച്ച 18 ഉം ഇന്നലെ ലഭിച്ച അപേക്ഷകളിലെ 40 ഉം അടക്കം 58 പേരുടെ അപേക്ഷകള്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി സമിതി ശുപാര്‍ശ ചെയ്ത് സര്‍ക്കാരിന് കൈമാറി.ബാക്കിയുള്ള 85 അപേക്ഷകള്‍ ചൊവ്വാഴ്ച പരിഗണിക്കുന്നതിനായി മാറ്റി.ഇന്നലെ നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്ത 58 അപേക്ഷകളില്‍ ആറു പേര്‍ക്ക് മാത്രമാണ് 25 ലക്ഷം രൂപ നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.ബാക്കിയുള്ളവര്‍ക്ക് 13 ലക്ഷം മുതല്‍ 21 ലക്ഷം വരെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: 58 ഉടമകള്‍ക്ക് കൂടി നഷ്ടപരിഹാരത്തിന് ശുപാര്‍ശ; ജെയിന്‍ ഫ്‌ളാറ്റ് നിര്‍മാതാവിനെ തേടി ക്രൈംബ്രാഞ്ച് ചെന്നൈയില്‍
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുടമകളില്‍ 58 പേര്‍ക്ക് കൂടി നഷ്ടപരിഹാം നല്‍കാന്‍ സുപ്രികോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി ശുപാര്‍ശ ചെയ്തു.കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്ന 18 ഉം ഇന്നലെ ലഭിച്ച 125 ഉം അടക്കം 143 നഷ്ടപരിഹാര അപേക്ഷകളാണ് ഇന്ന് സമിതി മുമ്പാകെ പരിഗണനയ്ക്ക് എത്തിയത്.ഇതില്‍ കഴിഞ്ഞ ദിവസം ലഭിച്ച 18 ഉം ഇന്നലെ ലഭിച്ച അപേക്ഷകളിലെ 40 ഉം അടക്കം 58 പേരുടെ അപേക്ഷകള്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി സമിതി ശുപാര്‍ശ ചെയ്ത് സര്‍ക്കാരിന് കൈമാറി.ബാക്കിയുള്ള 85 അപേക്ഷകള്‍ ചൊവ്വാഴ്ച പരിഗണിക്കുന്നതിനായി മാറ്റി.ഇന്നലെ നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്ത 58 അപേക്ഷകളില്‍ ആറു പേര്‍ക്ക് മാത്രമാണ് 25 ലക്ഷം രൂപ നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.ബാക്കിയുള്ളവര്‍ക്ക് 13 ലക്ഷം മുതല്‍ 21 ലക്ഷം വരെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ഫ്‌ളാറ്റുമടമകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘം ജയിന്‍ കോറല്‍ ഫ്്‌ളാറ്റ് നിര്‍മാതാവിന്റെ ചെന്നൈയിലെ ഓഫിസില്‍ റെയ്ഡ് നടത്തി.ഇദ്ദേഹത്തോട് തിങ്കഴാഴ്ച അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ചെന്നൈയില്‍ എത്തിയത്. എന്നാല്‍ ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.ക്രൈംബ്രാഞ്ച് എത്തുന്ന വിവരം അറിഞ്ഞ് ഇദ്ദേഹം മുങ്ങിയെന്നാണ് സൂചന. കേസില്‍ നേരത്തെ അറസറ്റിലായ ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസും മരട് പഞ്ചായത്തിലെ രണ്ടു മുന്‍ ഉദ്യോഗസ്ഥരും റിമാന്റിലാണ്.ആല്‍ഫാ ഫ്‌ളാറ്റ് നിര്‍മാതാവ് പോള്‍ രാജ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നതിനാല്‍ ഇദ്ദഹവും ഇതുവരെ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായിട്ടില്ല

Next Story

RELATED STORIES

Share it