- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിഎസ്സി ചെയര്മാന് പദവിയുടെ മഹത്വവും നൈതികതയും കാത്തുസൂക്ഷിക്കണം: മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്
അമ്പത് ലക്ഷത്തോളം വരുന്ന അഭ്യസ്ഥവിദ്യരായ ഉദ്യോഗാര്‍ഥികളുടെ ആഗ്രഹങ്ങള്‍ക്കും ആശങ്കകള്‍ക്കും അറുതിവരുത്തുവാന്‍ ബാധ്യസ്ഥനായ ഭരണഘടനാ സ്ഥാപനമേധാവിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങളും മറുപടികളും പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നതും അപമാനിക്കുന്ന തരത്തിലുമാകരുത്.

കൊച്ചി: ഭരണഘടനാ സ്ഥാപനമായ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ചെയര്മാന് സ്ഥാനത്തിന്റെ മഹത്വവും ഉത്തരവാദിത്വവും മറക്കരുതെന്ന് മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്(മെക്ക) സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. അമ്പത് ലക്ഷത്തോളം വരുന്ന അഭ്യസ്ഥവിദ്യരായ ഉദ്യോഗാര്‍ഥികളുടെ ആഗ്രഹങ്ങള്‍ക്കും ആശങ്കകള്‍ക്കും അറുതിവരുത്തുവാന്‍ ബാധ്യസ്ഥനായ ഭരണഘടനാ സ്ഥാപനമേധാവിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങളും മറുപടികളും പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നതും അപമാനിക്കുന്ന തരത്തിലുമാകരുത്. ചെയര്മാന് പദവിയുടെ നൈതികതയും സ്ഥാപനത്തിന്റെ സൂതാര്യതയും പൊതുസമൂഹത്തിന് പ്രത്യേകിച്ച് ഉദ്യോഗാര്‍ഥികള്‍ക്കും ബോധ്യപ്പെടുത്തുന്നതായിരിക്കണമെന്നും മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി ആവശ്യപ്പെട്ടു.
തന്റെ ഓരോ നടപടികളുമെന്ന കാര്യം ചെയര്മാന് വിസ്മരിക്കരുത്. നാലാംകിട രാഷ്ട്രീയക്കാരന്റെ നിലവാരത്തില്‍ പ്രതികരിക്കുന്ന രീതി അവസാനിപ്പിക്കണം. വസ്തുതാപരവും നിയമവും ചട്ടവും അനുശാസിക്കുന്ന രീതിയിലുമാകണം പിഎസ്സിയുടെ പ്രവര്‍ത്തനം. അതിന്റെ തലവന്‍ തന്നെ രാഷ്ട്രീയ താല്പര്യത്തിനും വസ്തുനിഷ്ഠവുമല്ലാത്ത പ്രതികരണങ്ങളും പ്രസ്താവനകളും നടത്തുന്നത് സാക്ഷര കേരളത്തിന് അപമാനമാണെന്നും എന്‍ കെ അലി ആരോപിച്ചു.എന്‍സിഎ നിയമനചട്ടം ദുര്‍വ്യാഖ്യാനം ചെയ്ത് പത്തുതവണവരെ പുനര്‍വിജ്ഞാപനം നടത്തുന്ന പിഎസ്സിയുടെ വര്‍ഷങ്ങളായുള്ള നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മെക്ക നല്കിയ നിവേദനങ്ങള്‍ക്ക് പോലും പ്രതികരണമോ പരിഹാരമോ ഉണ്ടാക്കാതെ ഉദ്യോഗ നിയമനരംഗത്തെ ചട്ടവിരുദ്ധ നടപടികള്‍ തുടരുകയാണ്.
കരാര്‍ നിയമനങ്ങള്‍ക്കും പിന്‍വാതില്‍-ബന്ധു നിയമനങ്ങള്‍ക്കും അവസരമൊരുക്കി പിഎസ്സിയുടെ പ്രവര്‍ത്തനംതന്നെ മന്ദീഭവിപ്പിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം. ഒഴിവുകളുടെ പത്തിരട്ടിയിലധികം പേരെ ഉള്‍ക്കൊള്ളിച്ച് റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കിയിട്ടും എന്‍ജെഡി ഒഴിവുകളും എന്‍സിഎ ഒഴിവുകള്‍ പത്തു തവണവരെ വിജ്ഞാപനം നടത്തിയിട്ടും നികത്തപ്പെടാത്ത അവസ്ഥയില്‍ റാങ്ക് പട്ടികയുടെ വലിപ്പം കുറക്കാനുള്ള തീരുമാനത്തിലും ദുരൂഹതയുണ്ടെന്നും മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി ആരോപിച്ചു.ഭരണഘടനാവിരുദ്ധമായ നടപടികള്‍ തുടരുന്ന പിഎസ്സി ചെയര്മാനടക്കമുള്ളവരെ ഇംപീച്ച് ചെയ്യുവാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും എന്‍കെ അലി ആവശ്യപ്പെട്ടു.
RELATED STORIES
പരപ്പനങ്ങാടിയിൽ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മക്കെതിരേ ആക്രമണം
3 April 2025 3:26 AM GMTലോകസഭ കടന്ന് വഖഫ് ബിൽ രാജ്യസഭയിൽ ഇന്ന് ചർച്ച
3 April 2025 2:02 AM GMTതമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; ഇതരജാതിയില്‍പ്പെട്ട യുവാവുമായി...
2 April 2025 6:11 PM GMTഗുജറാത്തില്‍ യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു
2 April 2025 5:56 PM GMTരാജസ്ഥാന് റോയല്‍സ് ആരാധകര്‍ക്ക് ആശ്വാസം; സഞ്ജു സാംസണ് ക്യാപ്റ്റനായി...
2 April 2025 5:52 PM GMTഐപിഎല്‍; ബെംഗളൂരുവിന്റെ വിജയകുതിപ്പിന് ബ്ലോക്ക്; ഗുജറാത്ത്...
2 April 2025 5:41 PM GMT