- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മീഡിയാ വണ്‍ വിലക്ക്; ഹൈക്കോടതി വിധി നിരാശപ്പെടുത്തുന്നത്: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ചോദ്യം ചെയ്ത് നല്കിയ ഹരജി തള്ളിക്കൊണ്ട് കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് നടത്തിയ വിധിപ്രസ്താവം നിരാശപ്പെടുത്തുന്നതാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ് നിസാര്‍. ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തി ഭരണകൂടത്തിന്റെ വാദം മാത്രം കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞിട്ടുള്ളത്.
ഭരണഘടനയും അതിലെ മൗലികാവകാശങ്ങളും പരിഗണിക്കാതെ ഭരണകൂടത്തിന്റെ പ്രതികാര നടപടികളെ മുഖവിലയ്ക്കെടുക്കുന്ന സമീപനം കോടതികളിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന് ജുഡീഷ്യറി മൗനസമ്മതം മൂളുകയാണ് ചെയ്യുന്നത്. രാജ്യസുരക്ഷ എന്നത് രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും ബാധ്യതയാണ്. അതിനെ സീല്‍ ചെയ്ത കവറിലാക്കി സര്‍ക്കാരിന്റെ സ്വകാര്യവിഷയമാക്കി വയ്ക്കുന്നത് അതിന്റെ മറവില്‍ ഭരണകൂട വേട്ടയ്ക്ക് കളമൊരുക്കാനാണ്. അത് തിരുത്താന്‍ ഉത്തരവാദിത്തമുള്ള കോടതികള്‍ മൗനം പാലിക്കുന്നതിലൂടെ കോടതികളും പക്ഷപാതത്തിന്റെ ഭാഗമാണെന്നു വിശ്വസിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്.
പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കുകയും ന്യൂനപക്ഷ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെ നിയമനടപടികളുടെ നൂലാമാലകളില്‍ കുടുക്കി നിശബ്ദമാക്കാനുമുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കത്തെ ചെറുക്കേണ്ടതുണ്ട്. നീതിക്ക് വേണ്ടിയുള്ള മീഡിയാ വണ്ണിന്റെ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും എസ് നിസാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT