- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
അഞ്ചു വിദഗ്ദ ഡോക്ടര്‍മാര്‍ അടക്കമുള്ളവരാണ് മെഡിക്കല്‍ ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് നാളെ പരിശോധന നടത്തിയേക്കുമെന്നാണ് വിവരം.കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ ആരോഗ്യ നില പരിശോധിക്കാന്‍ കോടതി നിര്‍ദേശ പ്രകാരം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.അഞ്ചു വിദഗ്ദ ഡോക്ടര്‍മാര്‍ അടക്കമുള്ളവരാണ് മെഡിക്കല്‍ ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് നാളെ പരിശോധന നടത്തിയേക്കുമെന്നാണ് വിവരം.
ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിലയിരുത്താന്‍ അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്ന് മൂവാറ്റു പുഴ വിജിലന്‍സ് കോടതി എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് ഇന്ന് രാവിലെ നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത ദിവസം ഇബ്രാഹിംകുഞ്ഞിനെ പരിശോധന നടത്തി 24 ന് കോടതിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കണെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഇബ്രാഹിംകുഞ്ഞിനെ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്തത്.ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ നിന്നും മാറ്റുന്നത് സ്ഥിതി ഗുരുതരമാക്കുമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രിയില്‍ തന്നെ തുടരാന്‍ അനുവദിച്ചുകൊണ്ട് കോടതി ഇബ്രാഹിംകുഞ്ഞിനെ റിമാന്റു ചെയ്യുകയായിരുന്നു.ആശുപത്രിയില്‍ എത്തി ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കാനാണ് കോടതി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇബ്രാഹിംകുഞ്ഞിന്റെ മാനസിക,ശാരീരീക ആരോഗ്യ നില പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പരിശോധന റിപോര്‍ട് 24 ന് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ഇബ്രാഹിംകുഞ്ഞിനെ നാലു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് വിജിലന്‍സും ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.എന്നാല്‍ ചികില്‍സയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ റിപോര്‍ട് കിട്ടാതെ കസ്റ്റഡി അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധന നടത്തി ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപോര്‍ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ചൊവ്വാഴ്ച കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.
RELATED STORIES
ഇസ്രായേലിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് ഇറാന്
16 Jun 2025 6:15 PM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTയുഎസ് പടക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്
16 Jun 2025 5:04 PM GMTഅസമിലെ ഗോല്പാരയില് ബംഗാളി മുസ്ലിംകളുടെ 600 വീടുകള്‍...
16 Jun 2025 4:37 PM GMTമുസ്ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലണമെന്ന് ആനന്ദ സരസ്വതി സ്വാമി
16 Jun 2025 3:46 PM GMTമൂന്നു മൈക്രോ എവികളെ വെടിവച്ചിട്ടെന്ന് ഇറാന് സൈന്യം
16 Jun 2025 3:29 PM GMT