- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്തെ വനവിസ്തൃതി 33 ശതമാനമായി വര്‍ധിപ്പിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍
കഴിഞ്ഞ വര്‍ഷങ്ങളില്‍ വനംവകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ സംരക്ഷിത വനമേഖലയുടെ വിസ്തൃതി 29 ശതമാനമായി വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഇനിയും കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തി വനവല്‍ക്കരണ പദ്ധതികള്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മരങ്ങള്‍ നടുന്നതിനൊപ്പം അതിന്റെ പരിപാലനവും ഉറപ്പാക്കണം
ആലപ്പുഴ: സംസ്ഥാനത്തെ വനമേഖലയുടെ വിസ്തൃതി 33 ശതമാനമായി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളില്‍ നടപ്പാക്കുന്ന വിദ്യാവനം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷങ്ങളില്‍ വനംവകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ സംരക്ഷിത വനമേഖലയുടെ വിസ്തൃതി 29 ശതമാനമായി വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഇനിയും കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തി വനവല്‍ക്കരണ പദ്ധതികള്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
മരങ്ങള്‍ നടുന്നതിനൊപ്പം അതിന്റെ പരിപാലനവും ഉറപ്പാക്കണം. ഭൂമിയുടെ ഹരിത കവചം വിശാലമാക്കാനുള്ള ലക്ഷ്യം ഏവരിലേക്കും എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. മരങ്ങളും ചെടികളും നട്ടു പരിപാലിക്കുകയെന്ന പഴമയുടെ സംസ്‌കാരം യുവതലമുറയിലേക്കും എത്തിക്കാനാണ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിദ്യാവനം പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. മലിനീകരണം കുറച്ച് ഭൂമിയെ സുരക്ഷിതമായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇത്തരം പദ്ധതികളിലൂടെ യുവ തലമുറയിലേക്ക് പകരുമെന്നും മന്ത്രി പറഞ്ഞു.വിദ്യാലയങ്ങളില്‍ അതിസാന്ദ്രതയില്‍ നട്ടുവളര്‍ത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാവനങ്ങള്‍. ജലാഗിരണ ശേഷി വര്‍ധിപ്പിക്കുക,
വൃക്ഷാവരണങ്ങളുടെ വിവിധ തട്ടുകളില്‍ വരുന്ന തദ്ദേശീയ ഔഷധച്ചെടികള്‍, കുറ്റിച്ചെടികള്‍, വള്ളിച്ചെടികള്‍, മരങ്ങള്‍ എന്നിവ അതിസാന്ദ്രതയില്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുയാണ് ലക്ഷ്യം. തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലെ ഫോറസ്ട്രി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് സ്‌കൂള്‍ അങ്കണത്തിലെ ഏഴു സെന്റ് സ്ഥലത്ത് വിദ്യാവനം പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളില്‍ നിര്‍മിച്ചിട്ടുള്ള വിദ്യാവനത്തില്‍ 160 ഇനങ്ങളിലുള്ള നാനൂറിലേറെ തൈകളാണ് നട്ടു പിടിപ്പിച്ചിട്ടുള്ളത്. ജില്ലയിലെ ആല എസ്.എന്‍. ട്രസ്റ്റ് സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം നിര്‍മിച്ച വിദ്യാവനം കുട്ടികളുടെ സഹകരണത്തോടെ പരിപാലിച്ചു വരുന്നുണ്ട്. ജില്ലയില്‍ ഈ വര്‍ഷം തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിന് പുറമേ താമരക്കുളം ഡിവിഎച്ച്എസിലുമാണ് വിദ്യാവനം പദ്ധതി നടപ്പാക്കുന്നത്. ദലീമ ജോജോ എംഎല്‍എ ആധ്യക്ഷത വഹിച്ചു.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT