Kerala

എസ്എസ്എൽസി, പ്ലസ്ടു: മുടങ്ങിയ പരീക്ഷകൾ കേന്ദ്രത്തിൻ്റെ നിർദേശപ്രകാരം നടത്തും- മന്ത്രി

പരീക്ഷകൾ അവസാനിച്ച് മധ്യവേനവലധിയും മൂല്യനിർണ്ണയവും തുടങ്ങേണ്ട സമയത്ത് എസ്എസ്എൽസിക്കും പ്ലസ്ടുവിനും മൂന്ന് പരീക്ഷക‌ളാണ് ബാക്കിയുള്ളത്.

എസ്എസ്എൽസി, പ്ലസ്ടു: മുടങ്ങിയ പരീക്ഷകൾ കേന്ദ്രത്തിൻ്റെ നിർദേശപ്രകാരം നടത്തും- മന്ത്രി
X

തിരുവനന്തപുരം: കൊറോണ വ്യാപനം തടയാനായി നടപ്പാക്കിയ ലോക്ക് ഡൗണിനെ തുടർന്ന് മുടങ്ങിയ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ കേന്ദ്രസർക്കാർ തീരുമാനം അനുസരിച്ചായിരിക്കും നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

കൊവിഡിൽ അക്കാദമിക് കലണ്ടറാകെ താളം തെറ്റിയിരുന്നു. സിബിഎസ്ഇ പരീക്ഷ മാറ്റിയിട്ടും കേരളം ഒരു ദിവസം കൂടി പരീക്ഷ നടത്തിയിരുന്നു. പിന്നെയാണ് എല്ലാം നീട്ടിവെച്ചത്. ലോക്ക് ഡൗണിലെ ഇളവനുസരിച്ച് മാത്രമാണ് ഇനി തീരുമാനം ഉണ്ടാവുക. പരീക്ഷകൾ അവസാനിച്ച് മധ്യവേനവലധിയും മൂല്യനിർണ്ണയവും തുടങ്ങേണ്ട സമയത്ത് എസ്എസ്എൽസിക്കും പ്ലസ്ടുവിനും മൂന്ന് പരീക്ഷക‌ളാണ് ബാക്കിയുള്ളത്.

Next Story

RELATED STORIES

Share it