Kerala

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്ത ഒരാളും ഉണ്ടാകരുത്; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള റേഷന്‍ കാര്‍ഡ് വിതരണം ചെയ്ത് മന്ത്രി

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്ത ഒരാളും ഉണ്ടാകരുത്; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള റേഷന്‍ കാര്‍ഡ് വിതരണം ചെയ്ത് മന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിനുള്ള റേഷന്‍ കാര്‍ഡിന്റെയും ഓണകിറ്റിന്റേയും വിതരണത്തിനു തുടക്കമായി. സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്ത ഒരാള്‍ പോലുമുണ്ടാകരുതെന്നാണു സര്‍ക്കാരിന്റെ നയമെന്ന് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണു ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനു റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് അതിവേഗത്തില്‍ അവ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യനീതി വകുപ്പിനു കീഴിലെ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായുള്ള റേഷന്‍ കാര്‍ഡ് വിതരണമാണു നടത്തിയത്. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെവി സുഭാഷ്‌കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം ഷൈനി മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it