- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെറുതെ കിടക്കുന്ന ദേവസ്വം ഭൂമികള് കൃഷിയോഗ്യമാക്കും: മന്ത്രി കെ രാധാകൃഷണന്

തൃശൂര്: ദേവസ്വത്തിന് കീഴില് വെറുതെ കിടക്കുന്ന ഭൂമി കൃഷി ചെയ്യാന് ഉപയോഗിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷണന് പറഞ്ഞു. ഒരു കോടി ഫല വൃക്ഷത്തൈ ജില്ലാ വിതരണോദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷേത്രത്തിലെ ദൈനംദിന ആവശ്യത്തിനാവശ്യമായ പൂക്കള് ക്ഷേത്ര പരിസരത്ത് തന്നെ നട്ട് വളര്ത്തി ക്ഷേത്ര പൂങ്കാവാനം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഒരു കോടി ഫല വൃക്ഷ തൈകള് നടുവളര്ത്തല് മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിലെ ഒരു പ്രധാന പദ്ധതിയാണ്.
2020-21, 2021-22 സാമ്പത്തിക വര്ഷങ്ങളില് സംസ്ഥാനത്ത് ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈകള് ഉല്പാദിപ്പിച്ച് കര്ഷകര്ക്ക് വിതരണം ചെയ്യുന്നതിനും പൊതു സ്ഥലങ്ങളില് വച്ചുപിടിപ്പിക്കാനുമാണ് പദ്ധതി ലക്ഷമിടുന്നത്. കുടുബശ്രീയുടെ നേതൃത്വത്തില് ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്സറിയിലാണ് തൈകള് ഉല്പാദിപ്പിക്കുന്നത്.
രാമനിലയത്തില് നടന്ന ചടങ്ങില് റവന്യൂ മന്ത്രി കെ രാജന് അമൃതം കര്ക്കിടക്കം പുസ്തകം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് നല്കി പ്രകാശനം ചെയ്തു. ജില്ലാ കുടുംബശ്രീ മിഷന് കോര്ഡിനേറ്റര് കെ വി ജ്യോതിഷ്കുമാര് അധ്യക്ഷത വഹിച്ച ചടങ്ങില് സിനിമ താരം ജയരാജ് വാര്യര് മുഖ്യാഥിതിയായി. പി എ ഒ ഡെപ്യൂട്ടി ഡയറക്ടര് ജെഷി, അസിസ്റ്റന്റ് ജില്ലാ മിഷന് കോര്ഡിനേറ്റര് എസ് സി നിര്മ്മല്, സി ഡി എസ് ചെയര് പേഴ്സന് സുലോചന ഗോപിനാഥ്, പ്രെഫ കെ പി അജയ് കുമാര്, ഡോ രജിതന് എന്നിവര് പങ്കെടുത്തു.
RELATED STORIES
കുട്ടികൾക്ക് മിഠായി നൽകിയത് വാൽസല്യത്തോടെ; ഒമാൻ സ്വദേശികൾ കുട്ടികളെ...
5 July 2025 10:47 AM GMTറിയോ തത്സുകിയുടെ പ്രവചനം പൊളിഞ്ഞു, ജപ്പാന് നഷ്ടമായത് 3.9 ബില്യൺ
5 July 2025 9:54 AM GMTചെട്ടിപ്പടി ഹെൽത്ത് സെൻ്റർ വികസന സമിതി യോഗത്തിലേക്ക് പ്രതിഷേധവുമായി...
5 July 2025 9:06 AM GMTആരോഗ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധങ്ങൾ ആളിക്കത്തുന്നു .
5 July 2025 8:11 AM GMTവയനാട് സ്വദേശി ഇസ്രായേലില് മരിച്ച നിലയില്; 80 കാരിയെ കൊലപ്പെടുത്തിയ...
5 July 2025 8:06 AM GMTസംസ്ഥാനത്ത് പേവിഷബാധയേറ്റ മരണങ്ങളിൽ വർധന; അഞ്ചു മാസത്തിനിടെ മരിച്ചത്...
5 July 2025 8:03 AM GMT