- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മന്ത്രിസഭാ തീരുമാനം പോലും അറിയാത്ത കേന്ദ്രസഹമന്ത്രിയെ പറ്റി സഹതാപം: ദേവസ്വംമന്ത്രി
സംസ്ഥാന സർക്കാരിന് ആരാധനാലയങ്ങൾ തുറക്കാൻ നിർബന്ധബുദ്ധിയില്ല. ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്. വി മുരളീധരൻ തിരുത്തേണ്ടത് മോദിയെയും അമിത് ഷായെയുമാണ്.
തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനം പോലും അറിയാത്ത കേന്ദ്രസഹമന്ത്രിയെ പറ്റി സഹതാപം മാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വി മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കടകംപള്ളി. സംസ്ഥാന സർക്കാരിന് ആരാധനാലയങ്ങൾ തുറക്കാൻ നിർബന്ധബുദ്ധിയില്ല. ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്. വി മുരളീധരൻ തിരുത്തേണ്ടത് മോദിയെയും അമിത് ഷായെയുമാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കാൻ തീരുമാനമെടുത്തത് കേന്ദ്രമന്ത്രിസഭയാണെന്ന് വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരൻ അറിയുന്നില്ലെങ്കിൽ അദ്ദേഹത്തോട് സഹതാപമേയുള്ളൂ. കാര്യങ്ങൾ മനസിലാക്കിയിട്ട് വേണം കേരളത്തിന് മേലെ കുതിര കയറാനെന്നും കടകംപള്ളി പറഞ്ഞു. കേന്ദ്രമന്ത്രിസഭാ യോഗത്തിൽ മുരളീധരൻ പങ്കെടുത്തില്ലെങ്കിൽ കാര്യങ്ങൾ ചോദിച്ച് മനസിലാക്കണം. ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാരിന്റെ തീരുമാനം കേരള സർക്കാർ ചാടിപ്പിടിച്ച് നടപ്പാക്കുകയായിരുന്നില്ല. ഇക്കാര്യത്തിൽ മത മേലധ്യക്ഷന്മാരോടും ഹിന്ദു സംഘടനാ നേതാക്കളോടും ചർച്ച ചെയ്താണ് തീരുമാനം എടുത്തതെന്നും കടകംപള്ളി പറഞ്ഞു. .
കഴിഞ്ഞ 30നാണ് കേന്ദ്ര സർക്കാരിൻ്റെ ഇളവുകൾ അനുവദിക്കുന്ന പട്ടികയിൽ ആരാധനാലയങ്ങളും മറ്റ് മതസ്ഥാപനങ്ങളും തുറക്കുവാൻ അനുമതി നൽകിയത്. തുടർന്ന് നാലിന് വിവിധ മതമേലധ്യക്ഷൻമാരും ദേവസ്വേേമധാവികളും തന്ത്രി പ്രമുഖരും മറ്റുമായി ചർച്ച നടത്തി. എൻഎസ്‌എസ്, എസ്‌എൻഡിപി നേതാക്കളേയും ചർച്ചയിലേക്ക് ക്ഷണിച്ചിരുന്നു. ആരാധനാലയങ്ങൾ തുറന്നാൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ കേന്ദ്രം നാലിന് നൽകിയിരുന്നു. ഇതും പരിഗണിച്ചാണ് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത്. ശബരിമലയിലേത് പോലെ ധ്രുവീകരണമാണ് ഈ വിഷയത്തിലും പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും കടകംപള്ളി പ്രതികരിച്ചു.
ക്ഷേത്രങ്ങൾ തുറക്കാൻ വിശ്വാസികളോ അമ്പല കമ്മിറ്റികളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ദൈവ വിശ്വാസമില്ലാത്ത സർക്കാർ വിശ്വാസികളെ താറടിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു വി മുരളീധരന്റെ ആരോപണം.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില് ചികില്സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില് നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMT