Kerala

കേന്ദ്രം അനുമതി നൽകിയാൽ ആരാധനാലയങ്ങൾ തുറക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

അതിർത്തി തുറക്കുന്നുവെന്ന് സംസ്ഥാനം പറയുമ്പോൾ ആളുകൾക്ക് തോന്നുന്നത് പോലെ കടന്ന് വരാനുള്ള സാഹചര്യമല്ല ഉണ്ടാവുക.

കേന്ദ്രം അനുമതി നൽകിയാൽ ആരാധനാലയങ്ങൾ തുറക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
X

തിരുവനന്തപുരം: ലോക്ക്ഡൗൺ നീട്ടിയതോടെ ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ കേന്ദ്രമാർഗ നിർദ്ദേശത്തിന് ശേഷമായിരിക്കും തീരുമാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചാൽ സ്വാഭാവികമായും സംസ്ഥാന സർക്കാരും അതിന് തയാറാകും. അന്തർസംസ്ഥാന യാത്രകൾക്ക് രജിസ്ട്രേഷൻ തുടരേണ്ടി വരുമെന്ന സൂചനയും മന്ത്രി നൽകി.

അന്തർജില്ല യാത്രകളെക്കുറിച്ചും ആലോചിച്ചതിന് ശേഷമേ തീരുമാനമെടുക്കു. കേന്ദ്രസർക്കാരിന്റെ ലോക്ക്ഡൗൺ ഇളവുകൾ സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷകൂടി പരിഗണിച്ച് നിയന്ത്രണങ്ങളോടെ മാത്രമേ അനുവദിക്കൂ.

അതിർത്തി തുറക്കുന്നുവെന്ന് സംസ്ഥാനം പറയുമ്പോൾ ആളുകൾക്ക് തോന്നുന്നത് പോലെ കടന്ന് വരാനുള്ള സാഹചര്യമല്ല ഉണ്ടാവുക. എല്ലാവർക്കും വരാം. എന്നാൽ വരുന്ന ആളുകൾ എവിടേക്കാണ് പോകുന്നതെന്നും എപ്പോൾ വരും എങ്ങനെയാണ് പോകുന്നതെന്നുമടക്കമുള്ള കാര്യങ്ങൾ സർക്കാർ അറിയണം. ആരാധനാലയങ്ങൾ തുറക്കുമ്പോൾ അവിടെയും ഈ ചട്ടങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it