Kerala

ഭക്ഷ്യധാന്യം അവകാശമാണെന്ന ബോധം ജനങ്ങളിലുണ്ടാക്കണം-മന്ത്രി പി. തിലോത്തമന്‍

സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യവിഹിതം അര്‍ഹരായവരുടെ കൈകളിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 90 ശതമാനം ജനങ്ങളിലേക്കും ഭക്ഷ്യധാന്യങ്ങളെത്തിക്കാനായി. ആദിവാസി ഊരുകളിലേക്ക് നേരിട്ടുള്ള വിതരണവും ഫലപ്രദമായി നടപ്പിലാക്കാനായി.

ഭക്ഷ്യധാന്യം അവകാശമാണെന്ന ബോധം ജനങ്ങളിലുണ്ടാക്കണം-മന്ത്രി പി. തിലോത്തമന്‍
X

തിരുവനന്തപുരം: ഭക്ഷ്യധാന്യം തങ്ങളുടെ അവകാശമാണെന്ന അവബോധം ജനങ്ങളിലുണ്ടാക്കാന്‍ ഭക്ഷ്യകമ്മീഷനാകണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ദേശീയ ഭക്ഷ്യ ഭദ്രതാനിയമം 2013 സംബന്ധിച്ച ജില്ലാതല ബോധവല്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിലും ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കുമുള്‍പ്പെടെ നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണമേ• ഉറപ്പുവരുത്താനാകണം. സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യവിഹിതം അര്‍ഹരായവരുടെ കൈകളിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 90 ശതമാനം ജനങ്ങളിലേക്കും ഭക്ഷ്യധാന്യങ്ങളെത്തിക്കാനായി. ആദിവാസി ഊരുകളിലേക്ക് നേരിട്ടുള്ള വിതരണവും ഫലപ്രദമായി നടപ്പിലാക്കാനായി. പൊതുവിതരണത്തിന്‍ ക്രമക്കേട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകരില്‍ നിന്ന് നേരിട്ട് ധാന്യം സംഭരിക്കുന്നതില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യഭദ്രതാനിയമത്തെക്കുറിച്ച് സംബന്ധിച്ച് തയ്യാറാക്കിയ കൈപ്പുസ്തകം ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. ജനങ്ങള്‍ക്കിടയിലേക്കിറങ്ങി പൊതുവിതരണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കാണാനാണ് കമ്മീഷന്‍ ശ്രമിക്കുന്നതെന്ന്് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ കെ. വി. മോഹന്‍കുമാര്‍ പറഞ്ഞു. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ. എന്‍. തേജ്‌ലോഹിത് റെഡ്ഡി, കമ്മീഷന്‍ അംഗങ്ങളായ കെ. ദിലീപ്കുമാര്‍, വി. രമേശന്‍, എം. വിജയലക്ഷ്മി, ശ്രീജ കെ. എസ്., അഡ്വ. ബി. രാജേന്ദ്രന്‍ , ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ ജി.എസ്.റാണി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. മനോജ്കുമാര്‍, അനിത ദീപ്തി തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it