Kerala

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറന്റ്

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറന്റ്
X

ന്യൂഡല്‍ഹി: യോഗാചാര്യന്‍ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിലാണ് നടപടി. പതഞ്ജലി ആയുര്‍വേദിന്റെ ഹെല്‍ത്ത് കെയര്‍ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നല്‍കിയത്. സംസ്ഥാന ഡ്രഗ്‌സ് വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ പതിനാറിന് പാലക്കാട്ടെ കോടതിയില്‍ ഹാജരാകണമെന്ന് രാംദേവിന് സമന്‍സ് അയച്ചിരുന്നു.

എന്നാല്‍ ഈ സമന്‍സ് ലഭിച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.ഫെബ്രുവരി ഒന്നിന് നേരിട്ട് കോടതിയില്‍ ഹാജരായി ജാമ്യമെടുക്കണമെന്നാണ് വാറണ്ട്. രാജ്യത്ത് ഇതാദ്യമായാണ് ഡ്രഗ്‌സ് വകുപ്പ് പതഞ്ജലി ഗ്രൂപ്പിന്റെ ദിവ്യ ഫാര്‍മസിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം തെറ്റിദ്ധാരണ ജനകമായ ഔഷദ പരസ്യം നല്‍കിയതിന് പതഞ്ജലി ഗ്രൂപ്പിനെതിരെ രാജ്യത്ത് ഇതുവരെ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടു





Next Story

RELATED STORIES

Share it