Kerala

കനലൊരു തരികൊണ്ട് തെളിവ് നശിപ്പിക്കാമെന്ന് വിചാരിക്കരുത്: എംകെ മുനീര്‍

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഫയലുകൾ സൂക്ഷിക്കുന്ന റൂമിൽ തീപ്പിടിത്തമുണ്ടായതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കനലൊരു തരികൊണ്ട് തെളിവ് നശിപ്പിക്കാമെന്ന് വിചാരിക്കരുത്: എംകെ മുനീര്‍
X

കോഴിക്കോട്: സെക്രട്ടേറിയേറ്റ് തീപ്പിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച്‌ പ്രതിപക്ഷ ഉപനേതാവ് എംകെ. മുനീര്‍. മുമ്പ് സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറ ഇടിവെട്ടി പോയ സംഭവവും ഇപ്പോഴത്തെ തീപ്പിടിത്തവും തമ്മില്‍ ബന്ധിപ്പിച്ചാണ് പരിഹാസം. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഫയലുകൾ സൂക്ഷിക്കുന്ന റൂമിൽ തീപ്പിടിത്തമുണ്ടായതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

അതേസമയം സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിൽ തീപ്പിടിത്തമുണ്ടായ ഭാഗത്ത് പരിശോധന തുടങ്ങി. സ്പെഷ്യൽ സെൽ എസ്.പി വി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. തീപ്പിടിത്തതിൽ വിശദമായ തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന.

തീപ്പിടത്തമുണ്ടായ സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലാണ് പരിശോധന. ഫോറൻസിക്, വിരലടയാള വിദഗ്ധരും പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. സംഭവത്തിൽ അട്ടിമറി സാധ്യതകളുൾപ്പെടെ അന്വേഷണ പരിധിയിൽ വരും.

എംകെ മുനീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന' പഴമൊഴി കേട്ടിട്ടുണ്ട്.ഇടി വെട്ടിയവനെ തീ പിടിച്ചു എന്നാദ്യമായാണ് കേള്‍ക്കുന്നത്.കനലൊരു തരി മതി എന്ന മുദ്രാവാക്യം ഇപ്പോള്‍ ശരിയായിരിക്കുന്നു.ആ ഒരു തരികൊണ്ട് എല്ലാ തെളിവുകളും നശിപ്പിക്കാമെന്ന് നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍ 'വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം'എന്ന വരികള്‍ ഓര്‍ത്ത് പോവുന്നു.

Next Story

RELATED STORIES

Share it