Kerala

മൊബൈല്‍ ഗെയിമിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ

വീട്ടമ്മ പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയപ്പോ ഴാണ് അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടതായി അറിയുന്നത്.

മൊബൈല്‍ ഗെയിമിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ
X

മലപ്പുറം: ഫ്രീ ഫയര്‍ മൊബൈല്‍ ഗെയിമിംഗ് ആപ്ലിക്കേഷന്‍ വഴി വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ. പണംനഷ്ടപ്പെട്ടതിനെ കുറിച്ച് വീട്ടമ്മ അരീക്കോട് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണിലെ കളിയില്‍ അക്കൗണ്ടില്‍നിന്നു നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപയായിരുന്നു. പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു സംഭവം അറിയുന്നത്. വീട്ടമ്മ പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയപ്പോ ഴാണ് അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടതായി അറിയുന്നത്. പിന്നീടായിരുന്നു അന്വേഷണം.

സംഭവത്തെക്കുറിച്ചു പോലിസ് പറയുന്നത്: വിദ്യാര്‍ഥി മൊബൈലില്‍ സ്ഥിരമായി ഗെയിം കളിക്കുമായിരുന്നു. 5 മാസം കളി തുടര്‍ന്നു. 50 രൂപമുതല്‍ 5000 രൂപ വരെ ഓരോ ദിവസവും നഷ്ടപ്പെട്ടുകൊണ്ടിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്നു സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേണം നടത്തിയപ്പോഴാണു മൊബൈല്‍ ഗെയിമിലൂടെയാണു പണം നഷ്ടമാകുന്നതെന്നു കണ്ടെത്തിയത്. ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന് പണമയ ക്കുന്ന ആപ് വഴിയാണ് അക്കൗണ്ടില്‍നിന്നു പണം നഷ്ടമായത്. മൊബൈല്‍ ഉപയോഗിച്ചതിലെ അശ്രദ്ധയാണു പണം നഷ്ടമാകാന്‍ കാരണമെന്നതിനാല്‍ നപടിയെടുക്കാനാകാതെ പരാതിക്കാരെ ബോധ്യപ്പെടുത്തുകയിയിരുന്നുവെന്ന് സിഐ എന്‍ വി ദാസന്‍ പറഞ്ഞു. കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ശ്രദ്ധിക്കണമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി.

കുട്ടികള്‍ക്കു കളിക്കാന്‍ നല്‍കുന്ന മൊബൈല്‍ ഫോണ്‍ ബാങ്ക് അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിക്കപ്പെട്ടതല്ല എന്ന് ഉറപ്പുവരു ത്തുക. ഒടിപി ആവശ്യപ്പെട്ടു വരുന്ന സന്ദേശങ്ങള്‍, ഫോണ്‍ കാളുകള്‍ എന്നിവ സൂക്ഷിക്കുക. ഒടിപി നമ്പര്‍ കൈമാറരുത്. കുട്ടികള്‍ക്ക് അനാവശ്യമായ മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കുക എന്നീ നിര്‍ദേശങ്ങളാണ് പോലിസ് നല്‍കിയത്.

Next Story

RELATED STORIES

Share it