Kerala

മക്കളുടെ ചികില്‍സയ്ക്ക് പണമില്ലാതെ കുടുബം; അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സഹായം തേടിയ വീട്ടമ്മയെയും മക്കളെയും പോലിസെത്തി മാറ്റി

വീട്ടു വാടക പോലും കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് എറണാകുളം കണ്ടെയ്‌നര്‍ റോഡരുകില്‍ മലപ്പുറം സ്വദേശിയായ ശാന്തയും അഞ്ചു മക്കളും കുടില്‍കെട്ടി സഹായം തേടിയത്. സംഭവം വാര്‍ത്തയായതോടെ പോലിസും ഭരണകൂടവും ഇടപെട്ടു. തുടര്‍ന്ന് പോലീസെത്തി ഇവരെ മുളവുകാട് പോലിസ് സ്്‌റ്റേഷനിലേക്ക് മാറ്റി. ഇവരുടെ താമസവും ചികില്‍സയും അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി ഇവരുമായി ചര്‍ച്ച നടത്തുകയാണ്

മക്കളുടെ ചികില്‍സയ്ക്ക് പണമില്ലാതെ കുടുബം; അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സഹായം തേടിയ വീട്ടമ്മയെയും മക്കളെയും പോലിസെത്തി മാറ്റി
X

കൊച്ചി: മക്കളുടെ ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍ തന്റെ അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി വഴിയരുകില്‍ കുടില്‍കെട്ടിയ വീട്ടമ്മയെയും മക്കളെയും പോലിസെത്തി മാറ്റി.വീട്ടു വാടക പോലും കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് എറണാകുളം കണ്ടെയ്‌നര്‍ റോഡരുകില്‍ മലപ്പുറം സ്വദേശിയായ ശാന്തയും അഞ്ചു മക്കളും കുടില്‍കെട്ടി സഹായം തേടിയത്. സംഭവം വാര്‍ത്തയായതോടെ പോലിസും ഭരണകൂടവും പെട്ടു. തുടര്‍ന്ന് പോലീസെത്തി ഇവരെ മുളവുകാട് പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇവരുടെ താമസവും ചികില്‍സയും അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി ഇവരുമായി ചര്‍ച്ച നടത്തുകയാണ്.

അപകടത്തില്‍ ശാന്തയുടെ മുത്തമകന്റെ തലയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.രണ്ടാമത്തെ മകന്റെ വയറ്റില്‍ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്.മൂന്നാമത്തെ മകനും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്.മകള്‍ക്കും ശസ്ത്രക്രിയ വേണം.എന്നാല്‍ ഇതിനൊക്കെയാവശ്യമായ പണം കണ്ടെത്താന്‍ യാതൊരു നിവര്‍ത്തിയുമില്ലെന്നാണ് ശാന്ത പറയുന്നത്.തന്റെ അഞ്ചു മക്കളെയും കൊല്ലാന്‍ സാധിക്കില്ലെന്നും വലിയ കട ബാധ്യതയുമായി മുന്നോട്ടു പോകാന്‍ സാധിക്കാത്തതിനാലാണ് ഇത്തരത്തില്‍ ഇറങ്ങിതിരിച്ചതെന്നും ശാന്ത പറയുന്നു.

താന്‍ മരിക്കുന്നതിന് മുമ്പ് തന്റെ അവയവങ്ങള്‍ വിറ്റിട്ടാണെങ്കിലും മക്കളെ രക്ഷിക്കണമെന്നും ശാന്ത കരഞ്ഞുകൊണ്ടു പറഞ്ഞു.കയറിക്കിടക്കാന്‍ ഒരു വീടു പോലും തങ്ങള്‍ക്കില്ല.താന്‍ മരിച്ചാലും വേണ്ടില്ല തന്റെ മക്കള്‍ ജീവിക്കണമെന്നും ശാന്ത പറഞ്ഞു.ഇവരുടെ ദുരവസ്ഥ അറിഞ്ഞതോടെ ജനപ്രതിനിധികളും പോലിസും സഹായവുമായി എത്തി.ഇവര്‍ക്ക് താമസിക്കാന്‍ സുരക്ഷിതമായ സ്ഥലം ഒരുക്കിയതിനു ശേഷം അങ്ങോട്ടേക്ക് മാറ്റാനാണ് തീരുമാനം.ചികില്‍സ ആവശ്യമുണ്ടെങ്കില്‍ അതിനുള്ള സംവിധാനം ചെയ്തുകൊടുത്തതിനു ശേഷം അവരുടെ മറ്റാവശ്യങ്ങളും പരിഗണിക്കുമെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it