Kerala

സിനിമ തീയ്യറ്ററുകള്‍ ഉടന്‍ തുറക്കില്ല;50 ശതമാനം ആളുകളെമാത്രം പ്രവേശിച്ച് സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലന്ന് ഫിലിം ചേമ്പര്‍

തീയ്യറ്റര്‍ ഉടമകള്‍,വിതരണക്കാര്‍,നിര്‍മാതാക്കള്‍ എന്നിവരുടെ സംയുക്ത യോഗത്തിനുശേഷമാണ് ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്.50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ച് തീയ്യറ്റര്‍ തുറക്കാന്‍ കഴിയില്ല.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. ഇതില്‍ അനുഭാവ പൂര്‍വമായ പരിഗണന ലഭിക്കാതെ തീയ്യറ്ററുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ പറഞ്ഞു

സിനിമ തീയ്യറ്ററുകള്‍ ഉടന്‍ തുറക്കില്ല;50 ശതമാനം ആളുകളെമാത്രം പ്രവേശിച്ച് സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലന്ന് ഫിലിം ചേമ്പര്‍
X

കൊച്ചി: കൊവിഡിനെതുടര്‍ന്ന് അടച്ചിട്ട തീയ്യറ്ററുകള്‍ 50 ശതമാനം ആളുകളെമാത്രം പ്രവേശിപ്പിച്ച് തുറക്കേണ്ടതില്ലെന്ന് ഫിലിം ചേമ്പറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തില്‍ തീരുമാനം.നിലവിലെ സാഹചര്യത്തില്‍ 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ച് തീയ്യറ്ററുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ വ്യക്തമാക്കി.തീയ്യറ്റര്‍ ഉടമകള്‍,വിതരണക്കാര്‍,നിര്‍മാതാക്കള്‍ എന്നിവരുടെ സംയുക്ത യോഗത്തിനുശേഷമാണ് ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്.

50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ച് തീയ്യറ്റര്‍ തുറക്കാന്‍ കഴിയില്ല.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. ഇതില്‍ അനുഭാവ പൂര്‍വ മായ പരിഗണന ലഭിക്കാതെ തീയ്യറ്ററുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലെന്നും ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ പറഞ്ഞു.നിലവിലെ സാഹചര്യത്തില്‍ തീയ്യറ്റര്‍ തുറക്കുന്നത് വന്‍ ബാധ്യതയാണ്.50 ശതമാനം പ്രേക്ഷകരെ വെച്ച് രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെയുള്ള സമയത്ത് രണ്ടോ മുന്നോ ഷോ നടത്തി മാത്രം മുന്നോട്ടു പോകാന്‍ തീയ്യറ്ററുകള്‍ക്കും സാധിക്കില്ല.

പ്രദര്‍ശിപ്പിക്കാന്‍ സിനിമ നല്‍കാന്‍ നിര്‍മാതാക്കള്‍ക്കും സാധിക്കില്ല.ഈ സാഹചര്യത്തില്‍ വിനോദ നികുതിയിലും പ്രദര്‍ശന സമയത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്താതെ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതില്ലെന്നാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനമെന്നും ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ പറഞ്ഞു.സര്‍ക്കാരിന് നല്‍കിയിരിക്കുന്ന നിവേദനത്തില്‍ തീരുമാനം ഉണ്ടാകണം.സിനിമ മേഖലയക്ക് സമഗ്രമായ പാക്കേജ് വേണം.തീയ്യറ്ററുകളുടെ വൈദ്യുതി ചാര്‍ജില്‍ ഇളവ് വേണം.പുതിയ ചിത്രങ്ങളും ഇതര ഭാഷ ചിത്രങ്ങളും നിലവിലെ സാഹചര്യത്തില്‍ റീലിസ് ചെയ്യില്ലെന്നും ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it