Kerala

മുനവ്വറലി തങ്ങളുടെ പോസ്റ്റ് 'കുത്തിപ്പൊക്കി' സോഷ്യല്‍മീഡിയ; മറുപടിയുമായി യൂത്ത്‌ലീഗ്

സെന്‍കുമാര്‍ ആര്‍എസ്എസ് വേദികളില്‍ സജീവമായ സാഹചര്യത്തിലാണ് തങ്ങളുടെ പഴയ പോസ്റ്റ് വീണ്ടും കുത്തിപൊക്കിയത്. 2017 ല്‍ സെന്‍കുമാര്‍ പിണറായി സര്‍ക്കാരിന്റെ നടപടികള്‍ക്ക് വിധേയനായപ്പോളാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്.

മുനവ്വറലി തങ്ങളുടെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ;  മറുപടിയുമായി യൂത്ത്‌ലീഗ്
X

കോഴിക്കോട്: മുന്‍ ഡിജിപിയും സംഘപരിവാര്‍ സഹയാത്രികനുമായ സെന്‍കുമാറിനെ അനുകൂലിച്ചുള്ള മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപൊക്കി സോഷ്യല്‍മീഡിയ. സെന്‍കുമാര്‍ ആര്‍എസ്എസ് വേദികളില്‍ സജീവമായ സാഹചര്യത്തിലാണ് തങ്ങളുടെ പഴയ പോസ്റ്റ് വീണ്ടും കുത്തിപൊക്കിയത്. 2017 ല്‍ സെന്‍കുമാര്‍ പിണറായി സര്‍ക്കാരിന്റെ നടപടികള്‍ക്ക് വിധേയനായപ്പോളാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. 'തിരിച്ചടികളുടെ മാലപ്പടക്കം' എന്ന തലക്കെട്ടോടെ മുനവ്വറലി തങ്ങള്‍ പോസ്റ്റ് ചെയ്ത സെന്‍കുമാറിന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോഴും ചര്‍ച്ചയാകുന്നത്. സംഘപരിവാര്‍ സഹയാത്രികനായ സെന്‍കുമാറിനെ അനുകൂലിച്ച നടപടിയെ കണക്കിന് വിമര്‍ശിക്കുന്നുണ്ട് സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകള്‍. 'തങ്ങളുട്ടിന്റെ പോസ്റ്റുകള്‍ കുത്തിപ്പൊക്കുന്നവര്‍ നമ്മില്‍ പ്പെട്ടവരല്ല'...എന്നാണ് തങ്ങളുടെ പോസ്റ്റിന് താഴെയുള്ള ഒരാളുടെ കമ്മന്റ്.

മറ്റൊരു ഫേസ്ബുക്ക് കമ്മന്റ് ഇങ്ങനെയാണ്. 'അയാളുടെ ചാട്ടം എങ്ങോട്ടേക്കാണെന്ന് ഞങ്ങള്‍ക്ക് നല്ല നിശ്ചയമുണ്ട് . നിങ്ങള്‍ അതില്‍ പോയി വീഴേണ്ട'. സഖാവ് പിണറായി വിജയന്‍ മുന്‍പ് നിയമസഭയില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ കുറിച്ച് കോണ്‍ഗ്രസ് അംഗങ്ങളോട് പറഞ്ഞതാണിത്'.

അതേസമയം, മുനവ്വറലി തങ്ങളെ അനുകൂലിച്ച് മുസ്‌ലിം ലീഗ്-യൂത്ത് ലീഗ് പ്രവര്‍ത്തകരും സജീവമായി. 'സെന്‍കുമാര്‍ സംഘിയായതാണിപ്പോള്‍ സഖാക്കള്‍ ആഘോഷിക്കുന്നത്. അതിന്റെ പേരില്‍ ലീഗിനേയും യുഡിഎഫിനേയും ഏമാത്തിക്കളയാമെന്ന് വ്യാമോഹിക്കുന്ന സഖാക്കളേ, നിങ്ങള്‍പാലൂട്ടി വളര്‍ത്തിയ കണ്ണന്താനം സംഘിയായതിനെ കുറിച്ച് നിങ്ങള്‍ക്കൊരു പരാതിയുമില്ലേ .? മാത്രമല്ല, കേന്ദ്ര മന്ത്രിയായപ്പോള്‍ വിളിച്ചു വരുത്തി സല്‍ക്കരിച്ച പിണറായി ഇപ്പോഴും നിങ്ങള്‍ക്ക് ഇരട്ടച്ചങ്കനല്ലേ? തനി വര്‍ഗ്ഗീയ വിഷപ്പാമ്പുകളായ സുഗതനല്ലേ നിങ്ങളുടെ നവോത്ഥാന നായകന്‍....!!? ഉളുപ്പുണ്ടോ ,നിങ്ങള്‍ക്ക്.? നിങ്ങള്‍ സഖാക്കളാണോ അതല്ല ശാഖാക്കളാണോ എന്ന് ഒഴിഞ്ഞിരുന്നൊന്ന് ആലോചിച്ച് തീരുമാനമാക്ക്'. സഖാക്കള്‍ക്ക് ചുട്ടമറുപടിയുമായി യൂത്ത് ലീഗ് പ്രവര്‍ത്തകരും രംഗത്തെത്തി.

Next Story

RELATED STORIES

Share it