Kerala

പെണ്‍കുട്ടിയുടെ ദുരൂഹ മരണം:സംരക്ഷകരാകേണ്ട സിഡബ്ല്യുസി അന്തകരായി മാറരുതെന്ന്എസ്ഡിപിഐ

പോക്‌സോ കേസിനെ തുടര്‍ന്ന് സിഡബ്ല്യുസിയുടെ സംരക്ഷണയിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.ദലിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതയകറ്റണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു

പെണ്‍കുട്ടിയുടെ ദുരൂഹ മരണം:സംരക്ഷകരാകേണ്ട സിഡബ്ല്യുസി അന്തകരായി മാറരുതെന്ന്എസ്ഡിപിഐ
X

കൊച്ചി:ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി മരിച്ച സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു. പോക്‌സോ കേസിനെ തുടര്‍ന്ന് സിഡബ്ല്യുസിയുടെ സംരക്ഷണയിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. രണ്ടര വര്‍ഷം മുന്‍പ് ആരോ ഫോണിലൂടെ പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ നിന്നും അടര്‍ത്തി കൊണ്ടുപോയ കുട്ടിയെ മാതാവ് ഉള്‍പ്പെടെയുള്ളവര്‍ പിന്നീട് കണ്ടത് കുട്ടിയുടെ ശവശരീരമാണ്.

ഏതോ നിഗൂഢശക്തികള്‍ പീഢനത്തിനും,മരണത്തിനുംപിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അജ്മല്‍ കെ മുജീബ് പറഞ്ഞു.എറണാകുളം ശിശുക്ഷേമ സമിതിയെക്കുറിച്ച് നിരവധി പരാതികളാണുയരുന്നത്.കുട്ടികളുടെ സംരക്ഷകരാകേണ്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടികളുടെ അന്തകരായി മാറരുത്. ദലിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതയകറ്റണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. മരണത്തിനിരയായ പെണ്‍കുട്ടിയുടെ വീട് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, അങ്കമാലി മണ്ഡലം സെക്രട്ടറി അംജത്ത് അലി എന്നിവര്‍ സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it