Kerala

ജനുവരി എട്ടിന് ദേശീയതലത്തില്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

എഐബിഇഎ, എഐബിഒഎ, ബെഫി തുടങ്ങിയ യൂനിയനുകള്‍ സംയുക്തമായാണ് പണിമുടക്കില്‍ പങ്കെടുക്കുക.

ജനുവരി എട്ടിന് ദേശീയതലത്തില്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്
X

തിരുവനന്തപുരം: ജനുവരി എട്ടിന് ദേശീയതലത്തില്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐടിയുസി ഉള്‍പ്പടെയുള്ള ട്രേഡ് യൂനിയന്‍ പാര്‍ട്ടികള്‍ സംയുക്തമായാണ് ജനുവരി എട്ടിന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

എഐബിഇഎ, എഐബിഒഎ, ബെഫി തുടങ്ങിയ യൂനിയനുകള്‍ സംയുക്തമായാണ് പണിമുടക്കില്‍ പങ്കെടുക്കുക. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ അന്നേദിവസം നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ബാങ്ക് യൂനിയനുകള്‍ വ്യക്തമാക്കി. കുറഞ്ഞ ശമ്പളം 21,000 രൂപയാക്കുക, വിലക്കയറ്റം തടയുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, ജോലി സുരക്ഷിതത്വം ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ട്രേഡ് യൂനിയനുകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, ബാങ്ക് ലയനം അവസാനിപ്പിക്കുക തുടങ്ങിയവയാണ് ബാങ്ക് യൂണിയനുകള്‍ മുഖ്യമായി മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍.

Next Story

RELATED STORIES

Share it