Kerala

എ കെ ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ എന്‍സിപിയില്‍ പൊട്ടിത്തെറി; സംസ്ഥാന നിര്‍വാഹക സമിതി അംഗം രാജിവച്ചു

എ കെ ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ എന്‍സിപിയില്‍ പൊട്ടിത്തെറി; സംസ്ഥാന നിര്‍വാഹക സമിതി അംഗം രാജിവച്ചു
X

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി എന്‍സിപിയില്‍ പൊട്ടിത്തെറി. മന്ത്രി എ കെ ശശീന്ദ്രന് ഏലത്തൂരില്‍ വീണ്ടും സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പി എസ് പ്രകാശന്‍ രാജിവച്ചു. മാണി സി കാപ്പനൊപ്പം മല്‍സരിക്കുമെന്ന് പ്രകാശന്‍ അറിയിച്ചു. കൂടാതെ എന്‍സിപിയുടെ യുവജന വിഭാഗവും ശശീന്ദ്രനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ശശീന്ദ്രന്‍ തെരഞ്ഞെടുപ്പില്‍നിന്നും മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് യുവജന വിഭാഗം പ്രമേയം പാസാക്കി.

അതേസമയം, പാവങ്ങാടും എലത്തൂരിലും എ കെ ശശീന്ദ്രനെതിരേ പോസ്റ്ററുകളും ഫഌക്‌സുകളും ഉയര്‍ന്നിരുന്നു. ശശീന്ദ്രനെ മല്‍സരിപ്പിക്കരുതെന്നും മണ്ഡലത്തില്‍ പുതുമുഖത്തിന് സീറ്റ് നല്‍കി മല്‍സരിപ്പിക്കണമെന്നുമാണ് ആവശ്യം. ഫോണ്‍ വിളി വിവാദം മറക്കരുതെന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് എന്‍സിപി എന്ന പേരിലാണ് പോസ്റ്ററുകളുള്ളത്. ശശീരന്ദ്രനെ മല്‍സരിപ്പിക്കുന്നതിനെതിരേ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും വാക്കുതര്‍ക്കവും കൈയാങ്കളിയുമുണ്ടായി. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം പ്രതിഷേധസ്വരമുയര്‍ത്തിയത്.

Next Story

RELATED STORIES

Share it