Kerala

നെടുമ്പാശേരി വഴി സ്വര്‍ണം കടത്താന്‍ ശ്രമം; തൃശൂര്‍ സ്വദേശിനിയില്‍ നിന്നും 10 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ബഹറിനില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിനിയില്‍ നിന്നാണ് 240 ഗ്രാം സ്വര്‍ണം പിടിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് 10 ലക്ഷം രൂപയോളം വിലവരുമെന്നാണ് കണക്കു കൂട്ടല്‍. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്

നെടുമ്പാശേരി വഴി സ്വര്‍ണം കടത്താന്‍ ശ്രമം; തൃശൂര്‍ സ്വദേശിനിയില്‍ നിന്നും 10 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
X

കൊച്ചി: നെടുമ്പാശേരി വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി.തൃശൂര്‍ സ്വദേശിനി കസ്റ്റഡിയില്‍. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ബഹറിനില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിനിയില്‍ നിന്നാണ് 240 ഗ്രാം സ്വര്‍ണം പിടിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് 10 ലക്ഷം രൂപയോളം വിലവരുമെന്നാണ് കണക്കു കൂട്ടല്‍. വസ്ത്രത്തിനുള്ളില്‍ ഒ ളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി തവണ ഇവര്‍ വിദേശ യാത്ര നടത്തിയിട്ടുണ്ട്.

സ്വര്‍ണ കടത്തിന്റെ ഭാഗമായിട്ടാണോ ഇവര്‍ ഇത്തരത്തില്‍ വിദേശ യാത്ര നടത്തിയതെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ തിരിച്ചെത്തുന്നതിനായി നിരവധി സംഘടനകള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.ഇത്തരത്തിലുള്ള വിമാനങ്ങളില്‍ എത്തന്നവരെ കാര്യമായ പരിശോധിക്കില്ലെന്ന് കരുതിയാണ് സംഘം സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത്.തിരുവനന്തപുരം, കണ്ണൂര്‍,കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴിയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു.

Next Story

RELATED STORIES

Share it