Kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം: പ്രതിപിടിയില്‍

തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി ജ്യോതിഷ് (35) നെയാണ് നെടുമ്പാശ്ശേരി പോലിസ് അറസ്റ്റു ചെയ്തത്. ആലപ്പുഴ പടനിലം സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. പരാതിക്കാരനായ യുവാവിനും സുഹൃത്തിനും നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫായി ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ പണം കൈപ്പറ്റുകയയിരുന്നുവെന്ന് പോലിസ് പറഞ്ഞു

നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം: പ്രതിപിടിയില്‍
X

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആളെ പോലിസ് പിടികൂടി. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി ജ്യോതിഷ് (35) നെയാണ് നെടുമ്പാശ്ശേരി പോലിസ് അറസ്റ്റു ചെയ്തത്. ആലപ്പുഴ പടനിലം സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. പരാതിക്കാരനായ യുവാവിനും സുഹൃത്തിനും നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫായി ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ പണം കൈപ്പറ്റുകയയിരുന്നുവെന്ന് പോലിസ് പറഞ്ഞു.

നിയമന ഉത്തരവ് ഉടനെ ലഭിക്കുമെന്ന് പറഞ്ഞ് പലവട്ടം കബളിപ്പിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് പരാതി നല്‍കിയത്. വിവിധ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തുള്ള പത്ര പരസ്യം നല്‍കി സംസ്ഥാനത്തെ നിരവധി പേരില്‍ നിന്നും വലിയ രീതിയില്‍ ഇയാള്‍ പണം കൈപ്പറ്റി ഇത്തരത്തില്‍ കബളിപ്പിച്ചതായി സംശയിക്കുന്നുവെന്നും പോലിസ് പറഞ്ഞു.

ഇതേ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എസ് പി കാര്‍ത്തിക് പറഞ്ഞു.അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പി എം ബൈജു, സബ്ബ് ഇന്‍സ്‌പെക്ടര്‍ അനീഷ് കെ ദാസ്, എഎസ്‌ഐ അഭിലാഷ്, സിപിഒ മാരായ റോണി അഗസ്റ്റിന്‍, ജോസഫ്, ജിസ്‌മോന്‍ എന്നിവരും ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it