Kerala

എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

കോട്ടയം തിരുവാര്‍പ്പ് ചേറുവിള വീട്ടില്‍ ബിനുരാജ് (39) നെയാണ് നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശി അജിത് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്

എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍
X

കൊച്ചി:എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍.കോട്ടയം തിരുവാര്‍പ്പ് ചേറുവിള വീട്ടില്‍ ബിനുരാജ് (39) നെയാണ് നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശി അജിത് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. അജിത് കുമാറിന് എയര്‍പോര്‍ട്ടില്‍ െ്രെഡവറുടെ സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് പല പ്രാവശ്യമായി ഇരുപതിനായിരം രൂപ വാങ്ങി ഇയാള്‍ കബളിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ജോലി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയവരെ എയര്‍പോര്‍ട്ടിന് സമീപമുള്ള ലോഡ്ജുകളില്‍ താമസിപ്പിക്കും. ഇവരെ ലോഡ്ജില്‍ നിര്‍ത്തി എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥനെ കണ്ടിട്ടു വരുമെന്ന് പറഞ്ഞ് പോവുകയും, ലീവാണെന്നും മറ്റുമുള്ള ഓരോ കാരണങ്ങള്‍ പറഞ്ഞ് തിരികെ വരികയുമാണ് പതിവ്. ജോലി ലഭിക്കാതെ വന്നപ്പോള്‍ അജിത് കുമാര്‍ എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് പരാതി നല്‍കി.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. നിരവധി പേരുടെ പക്കല്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ പണം തട്ടിയിട്ടുണ്ടെന്നാണ് സൂചനയെന്ന് പോലിസ് പറഞ്ഞു.ഇയാള്‍ കുറച്ച് കാലം എയര്‍പോര്‍ട്ടില്‍ ടാക്‌സി െ്രെഡവര്‍ ആയിരുന്നു. എമിഗ്രേഷനിലാണ് ജോലി എന്നാണ് പറഞ്ഞിരുന്നത്. ഇന്‍സ്‌പെക്ടര്‍ പി എം ബൈജു, എസ്‌ഐ പി പി സണ്ണി, എസ്‌സിപിഒ നവീന്‍ ദാസ്, സിപിഒ പി ബി കുഞ്ഞുമോന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Next Story

RELATED STORIES

Share it