Kerala

റാപിഡ് പിസിആര്‍ കേന്ദ്രം അനുഗ്രഹമായി;യുഎഇയിലേയ്ക്ക് ഇന്ന് പറന്നത് 146 പേര്‍

കൊവിഡ് രണ്ടാം തരംഗമുണ്ടായ സാഹചര്യത്തില്‍ രാജ്യാന്തര വിമാനയാത്രയ്ക്ക് ജൂലായ് 31 വരെ വിലക്കുണ്ട്. കേന്ദ്രസര്‍ക്കാരും ചില പ്രത്യേക രാജ്യങ്ങളും തമ്മിലുണ്ടാക്കായ ധാരണയനുസരിച്ചാണ് നിലവില്‍ പരിമിതമായ തോതില്‍ വിദേശയാത്ര സാധ്യമാവുന്നത്

റാപിഡ് പിസിആര്‍ കേന്ദ്രം അനുഗ്രഹമായി;യുഎഇയിലേയ്ക്ക് ഇന്ന് പറന്നത് 146 പേര്‍
X

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ആരംഭിച്ച റാപ്പിഡ് -പിസിആര്‍ പരിശോധനാകേന്ദ്രം ഗള്‍ഫിലേയ്ക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമായി. അതിവേഗ കൊവിഡ് പരിശോധന സാധ്യമായതോടെ ഇന്ന് 146 പേരാണ് യുഎഇയിലേയ്ക്ക് പറന്നത്.കൊവിഡ് രണ്ടാം തരംഗമുണ്ടായ സാഹചര്യത്തില്‍ രാജ്യാന്തര വിമാനയാത്രയ്ക്ക് ജൂലായ് 31 വരെ വിലക്കുണ്ട്. കേന്ദ്രസര്‍ക്കാരും ചില പ്രത്യേക രാജ്യങ്ങളും തമ്മിലുണ്ടാക്കായ ധാരണയനുസരിച്ചാണ് നിലവില്‍ പരിമിതമായ തോതില്‍ വിദേശയാത്ര സാധ്യമാവുന്നത്.

ഇതിനിടയില്‍, ജൂണ്‍ 19 ന് ദുബായ് സുപ്രീം അതോററ്റി ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പുറത്തിറക്കിയ ഉത്തരവ് പ്രവാസികള്‍ക്ക് അനുഗ്രഹമായി. യാത്രപുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ ഫലമുണ്ടെങ്കില്‍ ഇന്ത്യാക്കാര്‍ക്ക് യുഎഇയിലേയ്ക്ക് യാത്രചെയ്യാമെന്നായിരുന്നു നിര്‍ദേശം. ഇത് വന്നതോടെ സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസിന്റെ ഇടപെടലില്‍ കൊച്ചി വിമാനത്താവളത്തില്‍ റാപിഡ് പിസിആര്‍ പരിശോധനകേന്ദ്രം തുടങ്ങാനുള്ള ശ്രമമാരംഭിച്ചു.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അംഗീകരിച്ച ലാബ് ജൂണ്‍ 28 ന് സിയാലില്‍ സ്ഥാപിക്കാനായി. ഇന്ന്ച രാവിലെ 8.15 ന് പുറപ്പെട്ട എത്തിഹാദ് വിമാനത്തില്‍ 146 പേരാണ് യുഎഇയിലേയ്ക്ക് മടങ്ങിപ്പോയത്.സിയാല്‍ മൂന്നാം ടെര്‍മിനലില്‍ സ്ഥാപിച്ചിട്ടുള്ള റാപിഡ് പിസിആര്‍ കേന്ദ്രത്തില്‍ ഒരേസമയം 200 പേരുടെ പരിശോധന നടത്താനാകും. അരമണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും.യുഎഇ സര്‍ക്കാരിന്റെ പ്രത്യേക അനുമതി ലഭിച്ചവര്‍ക്കാണ് നിലവില്‍ റാപിഡ് -പിസിആര്‍ ഉള്‍പ്പെടെയുള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് യാത്ര പോകാവുന്നത്. പ്രത്യേക അനുമതി എന്ന നിബന്ധനയില്‍ വൈകാതെ ഇളവ് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Next Story

RELATED STORIES

Share it