Kerala

ഓൺലൈൻ സെന്ററുകാരുടെ അനാസ്ഥ; നീറ്റ്‌ അവസരം നഷ്ടമായ വിദ്യാർഥിനിയെ വിമൻ ഇന്ത്യ മൂവ്മെന്റ് ഭാരവാഹികൾ സന്ദർശിച്ചു

കരുനാഗപ്പള്ളി കുലശേഖരപുരത്ത് പ്രവർത്തിക്കുന്ന ആശ്രയ എന്ന ഓൺലൈൻ സെന്ററിനെതിരേ കരുനാഗപ്പള്ളി പോലിസിനും ജില്ലാ കലക്ടർക്കും പെൺകുട്ടി പരാതി നൽകിയിരുന്നു.

ഓൺലൈൻ സെന്ററുകാരുടെ അനാസ്ഥ; നീറ്റ്‌ അവസരം നഷ്ടമായ വിദ്യാർഥിനിയെ വിമൻ ഇന്ത്യ മൂവ്മെന്റ് ഭാരവാഹികൾ സന്ദർശിച്ചു
X

കൊല്ലം: ഓൺലൈൻ സെന്ററുകാരുടെ അനാസ്ഥമൂലം നീറ്റ് പരീക്ഷക്ക് അവസരം നഷ്ടമായ വിദ്യാർഥിനിയെ വിമൻ ഇന്ത്യ മൂവ്മെന്റ് കരുനാഗപ്പള്ളി ജില്ലാ മണ്ഡലം ഭാരവാഹികൾ സന്ദർശിച്ചു. കരുനാഗപ്പള്ളി ആദിനാട് വടക്കതിൽ തട്ടാശ്ശേരിയിൽ ഹാശ്‌നക്കാണ് പരീക്ഷാ ഫീസും ഓൺലൈൻ സെന്ററിന്റെ ചാർജും ഉൾപ്പടെ 1000 രൂപ നൽകിയിട്ടും അഡ്മിറ്റ് കാർഡ് ലഭിക്കാതെ ഒരു വർഷം നഷ്ടമായത്.

കരുനാഗപ്പള്ളി കുലശേഖരപുരത്ത് പ്രവർത്തിക്കുന്ന ആശ്രയ എന്ന ഓൺലൈൻ സെന്ററിനെതിരേ കരുനാഗപ്പള്ളി പോലിസിനും ജില്ലാ കലക്ടർക്കും പെൺകുട്ടി പരാതി നൽകിയിരുന്നു.

വിമൻ ഇന്ത്യ മൂവ്മെന്റ് കൊല്ലം ജില്ലാ പ്രസിഡന്റ് അമീന ലത്തീഫ്, വൈസ് പ്രസിഡന്റ് സ്മിത സന്തോഷ്, കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് ഹസീന കബീർ, കുലശേഖരപുരം ബ്രാഞ്ച് കമ്മിറ്റി അംഗം സബീറ ആസാദ് എന്നിവർ അടങ്ങിയ സംഘം പെൺകുട്ടിയെ സന്ദർശിച്ച് പിന്തുണ രേഖപ്പെടുത്തി.

പെൺകുട്ടിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്ന ഓൺലൈൻ സ്ഥാപനത്തിന് ലൈസൻസ് നൽകിയത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ശക്തമായ അന്വേഷണം വേണമെന്നും കുട്ടിക്ക് നഷ്ടമായ ഒരു വർഷത്തിന് നഷ്ടപരിഹാരം സ്ഥാപനം നൽകണമെന്നും വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it