Kerala

മുഖ്യമന്ത്രി ഇടപെട്ടു; ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അടിയന്തര ഹൃദയ ശാസ്ത്രക്രിയക്കായി തമിഴ്‌നാട്ടില്‍ നിന്ന് എറണാകുളത്തേയ്ക്ക്

നാഗര്‍കോവിലിലെ ഡോ. ജയഹരണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ ജനിച്ച കുഞ്ഞിനാണ് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നത്. ജനിച്ച ഉടനെ സ്ഥിതി വഷളായ കുഞ്ഞിനെ വെന്റിലേറ്ററിന്റെയും മറ്റു ജീവന്‍ രക്ഷാ മരുന്നുകളുടെയും സഹായത്താല്‍ ആണ് ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടിയെ നാഗര്‍കോവില്‍ നിന്നും കൊണ്ടുവരുന്നതിനായി ലിസി ആശുപത്രിയില്‍ നിന്നും വിദഗ്ദ ഡോക്ടര്‍മാരുമായി ആംബുലന്‍സ് പുറപ്പെട്ടു

മുഖ്യമന്ത്രി ഇടപെട്ടു; ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അടിയന്തര ഹൃദയ ശാസ്ത്രക്രിയക്കായി തമിഴ്‌നാട്ടില്‍ നിന്ന് എറണാകുളത്തേയ്ക്ക്
X

കൊച്ചി: അതീവ ഗുരുതര ഹൃദ്രോഗവുമായി ഇന്ന് രാവിലെ നാഗര്‍കോവിലിലെ ഡോ. ജയഹരണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് അടിയന്തര ഹൃദയ ശസ്ത്രക്രിയക്ക് കേരളം വഴിയൊരുക്കുന്നു. ജനിച്ച ഉടനെ സ്ഥിതി വഷളായ കുഞ്ഞിനെ വെന്റിലേറ്ററിന്റെയും മറ്റു ജീവന്‍ രക്ഷാ മരുന്നുകളുടെയും സഹായത്താല്‍ ആണ് ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടിയുടെ രോഗാവസ്ഥ എറണാകുളത്തെ ലിസി ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ . എഡ്വിന്‍ ഫ്രാന്‍സിസ്, കുട്ടികളുടെ ഹൃദയ ശാസ്ത്രകിയ വിഭാഗം മേധാവി ഡോ . ജി എസ് സുനില്‍ എന്നിവരെ ഡോ. ജയഹരണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും അറിയിച്ചു.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ രോഗാവസ്ഥ സംബന്ധിച്ച് വിശദമായി ചര്‍ച നടത്തിയ ശേഷം കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയായിരുന്നു.എന്നാല്‍ കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുട്ടിയെ എറണാകുളത്ത് എത്തിക്കുകയെന്നത് ദുഷ്‌കരമാണെന്ന് വിലയിരുത്തി.തുടര്‍ന്ന് ലിസി ആശുപത്രിയിലെ അധികൃതര്‍ മുഖ്യമത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി എറണാകുളം ജില്ലാ കലകടര്‍ എസ് സുഹാസുമായും തമിഴ്‌നാട് സര്‍ക്കാരുമായും ബന്ധപ്പെട്ട് അതിവേഗം കുട്ടിയുടെ യാത്രാനുമതി ശരിയാക്കുകയുമാണ് ചെയ്തത്.

നിലവിലെ സാഹചര്യത്തില്‍ കുട്ടിയെ അതീവ സുരക്ഷാ സംവിധാനങ്ങളോടു കൂടി മാത്രമെ കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. ഈ സാഹചര്യത്തില്‍ കുട്ടിയെ കൊണ്ടുവരുവാന്‍ ഉള്ള ലൈഫ് സേവ് എമര്‍ജന്‍സി സെര്‍വിസ്സ് ന്റെ ആംബുലന്‍സ് വിദഗ്ദ ഡോക്ടര്‍മാരുടെ സംഘവുമായി ഉച്ചക്ക് 1.40 നു ലിസി ആശുപത്രിയില്‍ നിന്നും നാഗര്‍കോവിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടു.ഇവര്‍ ഇന്ന് തന്നെ അവിടെയെത്തി കുട്ടിയെയുമായി രാത്രിയോടെ തിരികെ എറണാകുളം ലിസി ആശുപത്രിയില്‍ എത്തുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it