Kerala

യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിലെ അനധികൃത താമസക്കാരെ പുറത്താക്കാൻ നിർദേശം

വിദ്യാർഥികളല്ലാത്ത 313 പേർ ഇവിടെ താമസിക്കുന്നുണ്ടെന്ന വാർഡൻ്റെ റിപ്പോർട്ടിലാണ് നടപടി. ഇത്തരക്കാരെ പുറത്താക്കാനും പുറത്തു നിന്നുള്ളവരെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്നുമാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയത്.

യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിലെ അനധികൃത താമസക്കാരെ പുറത്താക്കാൻ നിർദേശം
X

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിലെ അനധികൃത താമസക്കാരെ പുറത്താക്കാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഹോസ്റ്റൽ വാർഡന് നിർദേശം നൽകി. വിദ്യാർഥികളല്ലാത്ത 313 പേർ ഇവിടെ താമസിക്കുന്നുണ്ടെന്ന വാർഡൻ്റെ റിപ്പോർട്ടിലാണ് നടപടി. ഇത്തരക്കാരെ പുറത്താക്കാനും പുറത്തു നിന്നുള്ളവരെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്നുമാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയത്.

ഹോസ്റ്റലിൽ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അന്തേവാസികളുടെ വിവരങ്ങൾ സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് തേടിയത്. അന്തേവാസികളുടെ എണ്ണം, ഇവർക്കു മുറി അനുവദിച്ചതിൻ്റെ മാനദണ്ഡങ്ങൾ, വിദ്യാർഥികൾ അല്ലാത്ത താമസക്കാരുടെ എണ്ണം തുടങ്ങിയവയാണ് ഡയറക്ടർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്. ഹോസ്റ്റലില്‍ വച്ച് എസ്.എഫ്.ഐ നേതാവ് കെ.എസ്.യു വിദ്യാര്‍ഥിയെ ആക്രമിച്ച പശ്ചാത്തലത്തിലാണ് നടപടി.

Next Story

RELATED STORIES

Share it