Kerala

ഇനി സ്വകാര്യ ബസ് 140 കിലോമീറ്ററില്‍ കൂടുതല്‍ ഓടേണ്ട; കെഎസ്ആര്‍ടിസിക്ക് ആശ്വാസവും സ്വകാര്യ ബസ് മേഖലയ്ക്ക് ആഘാതവുമായി സര്‍ക്കാര്‍ ഉത്തരവ്

ഇതോടെ 250 ലേറെ സ്വകാര്യ ബസുകളുടെ സര്‍വീസാണ് നിലയ്ക്കുന്നത്. മധ്യകേരളത്തില്‍ നിന്നുള്ള മലബാര്‍ സര്‍വീസ് ഉള്‍പ്പെടെയുള്ളവ ഇല്ലാതാകും.

ഇനി സ്വകാര്യ ബസ് 140 കിലോമീറ്ററില്‍ കൂടുതല്‍ ഓടേണ്ട; കെഎസ്ആര്‍ടിസിക്ക് ആശ്വാസവും സ്വകാര്യ ബസ് മേഖലയ്ക്ക് ആഘാതവുമായി സര്‍ക്കാര്‍ ഉത്തരവ്
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ആശ്വാസവും സ്വകാര്യ ബസ് മേഖലയ്ക്ക് ആഘാതവുമായി സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്ത് 140 കിലോമീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്താന്‍ ഇനി സ്വകാര്യ ബസുകള്‍ക്ക് അനുമതിയില്ലെന്ന ഉത്തരവാണ് പുതിയതായി സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

വിവിധ ജില്ലകളിലായി 31 റൂട്ടുകളാണ് സര്‍ക്കാര്‍ ദേശസാത്ക്കരിച്ചത്. തിരുവനന്തപുരത്തുനിന്നു കൊല്ലം, ആലപ്പുഴ, എറണാകുളം വഴിയുള്ള കണ്ണൂര്‍ റൂട്ടാണു ഇതില്‍ ഏറ്റവും വലുത് - 541.3 കിലോമീറ്റര്‍. 36 കിലോമീറ്റര്‍ മാത്രമുള്ള തിരുവനന്തപുരം -ചിറയിന്‍കീഴ് റൂട്ടാണ് ഏറ്റവും ചെറുത്

ഇതോടെ 250 ലേറെ സ്വകാര്യ ബസുകളുടെ സര്‍വീസാണ് നിലയ്ക്കുന്നത്. മധ്യകേരളത്തില്‍ നിന്നുള്ള മലബാര്‍ സര്‍വീസ് ഉള്‍പ്പെടെയുള്ളവ ഇല്ലാതാകും. കെ.എസ്.ആര്‍.ടി.സിക്കു വേണ്ടിയാണു നിയമമെന്നു സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ ഇഷ്ടം പോലെ സര്‍വീസ് നടത്താമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇവര്‍ മുതലെടുക്കുമെന്ന് ആശങ്കയുണ്ട്.

കഴിഞ്ഞ തവണ ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കിയപ്പോള്‍ സ്വകാര്യ ബസുകുടെ ദൂരപരിധി 140 ആയി കുറച്ചു സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. ഇതിനെതിരേ സ്വകാര്യ ബസ് ഉടമകള്‍ കോടതിയെ സമീപിച്ചു. കേസ് നടക്കുന്നതിനിടെയാണു ദൂരപരിധി നിശ്ചയിച്ച് ഉത്തരവിറങ്ങിയത്. ഇതോടെ, ഓണ്‍ലൈനായും അല്ലാതെയും തോന്നിയ നിരക്കില്‍ സര്‍വീസ് നടത്താന്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് അവസരമാവുമെന്ന ആരോപണവും ശക്തമാണ്. മാര്‍ച്ചിനു ശേഷം ദീര്‍ഘദൂര ബസുകള്‍ ഒന്നും ഓടിയിട്ടില്ല. ഇതേത്തുടര്‍ന്നു വന്‍ പ്രതിസന്ധി നേരിടുന്നതിനു പിന്നാലെയാണു പുതിയ നീക്കം.

Next Story

RELATED STORIES

Share it