- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതിയ ട്രെയിന്‍ സമയക്രമം നാളെ മുതല്‍; വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി സമയത്തില്‍ മാറ്റം
തിരുവനന്തപുരം: ട്രെയിനുകളുടെ സമയത്തില്‍ നാളെ മുതല്‍ മാറ്റം. പുതിയ ട്രെയിന്‍ ടൈംടേബിള്‍ ജനുവരി ഒന്നുമുതല്‍ നിലവില്‍ വരും. വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും. നിരവധി തീവണ്ടികളുടെ വേഗം വര്‍ധിപ്പിക്കും.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് രാവിലെ 5.25നു പകരം 5.20നു പുറപ്പെടും. 9.40ന് എറണാകുളം നോര്‍ത്തില്‍ എത്തും. ഷൊര്‍ണൂര്‍ - തിരുവനന്തപുരം വേണാട് എക്സ്പ്രസ് ഏറ്റുമാനൂര്‍ മുതല്‍ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളില്‍ ഏതാനും മിനിറ്റ് നേരത്തേയെത്തും. തൂത്തുക്കുടി-പാലക്കാട് പാലരുവി എക്സ്പ്രസ് 4.50നു പകരം 4.35നാകും കൊല്ലത്തു നിന്നും പുറപ്പെടുക. തിരുനെല്‍വേലി മുതല്‍ എറണാകുളം നോര്‍ത്ത് വരെയുള്ള സ്റ്റേഷനുകളില്‍ ട്രെയിന്‍ നേരത്തേയെത്തും.
എറണാകുളംതിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് 5.05 ന് പകരം അഞ്ചു മിനിറ്റ് വൈകി 5.10 നാകും പുറപ്പെടുക. തിരുവനന്തപുരംമംഗളൂരു ഏറനാട് എക്‌സ്പ്രസ് 3.35നു പകരം 3.40ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും. രാവിലെ 6.50ന്റെ കൊല്ലംതിരുവനന്തപുരം പാസഞ്ചര്‍ 6.58ന് ആയിരിക്കും പുറപ്പെടുക. കൊച്ചുവേളിനാഗര്‍കോവില്‍ പാസഞ്ചര്‍ ഉച്ചയ്ക്ക് 1.40 നു പകരം 1.25ന് പുറപ്പെടും.
മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂട്ടും. എറണാകുളത്ത് പുലര്‍ച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും. ചെന്നൈഗുരുവായൂര്‍ എക്സ്പ്രസ് 35 മിനിറ്റ് വേഗം കൂട്ടും. രാവിലെ 9.45നു പകരം 10.20നായിരിക്കും ട്രെയിന്‍ ചെന്നൈയില്‍ നിന്നും പുറപ്പെടുക.
മധുരഗുരുവായൂര്‍ എക്‌സ്പ്രസ്, കോട്ടയംനിലമ്പൂര്‍ എക്‌സ്പ്രസ് 15 മിനിറ്റും മംഗളൂരുകണ്ണൂര്‍ പാസഞ്ചര്‍ 40 മിനിറ്റും വേഗം കൂട്ടും. കൊല്ലംചെന്നൈ അനന്തപുരി, എറണാകുളം ബിലാസ്പുര്‍ ട്രെയിനുകളുടെ വേഗം യഥാക്രമം 15 മിനിറ്റ്, 10 മിനിറ്റ് എന്നിങ്ങനെ കൂട്ടും. തിരുവനന്തപുരം നോര്‍ത്ത്‌യശ്വന്ത്പുര എസി വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ എക്‌സ്പ്രസ് ആക്കി മാറ്റും. തിരുവനന്തപുരംമധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നത് പുതിയ പാമ്പന്‍ പാലം കമ്മിഷന്‍ ചെയ്ത ശേഷമേ പ്രാബല്യത്തില്‍ വരികയുള്ളൂ.
RELATED STORIES
പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി അംഗം വികസന മുന്നണിയില്‍ ചേര്‍ന്നു
3 Jan 2025 5:55 AM GMT'മോദി സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല'; 37 ലക്ഷത്തോളം കുട്ടികള്‍...
3 Jan 2025 5:50 AM GMTഗോവിന്ദ് പന്‍സാരെ കൊലപാതകം; അന്വേഷണത്തിന്റെ നിരീക്ഷണം അവസാനിപ്പിച്ച്...
3 Jan 2025 5:50 AM GMTമണിപ്പൂര്‍ സംഘര്‍ഷം: നിരോധിത സംഘടനക്ക് ലക്ഷങ്ങള്‍ സംഭാവന നല്കി ബിജെപി ...
3 Jan 2025 5:20 AM GMTകായംകുളം എംഎല്‍എയുടെ മകനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം...
3 Jan 2025 5:11 AM GMTഡൈനസോര്‍ 'ഹൈവേ' കണ്ടെത്തി; 16.6 കോടി വര്‍ഷം പഴക്കമെന്ന് ഗവേഷകര്‍...
3 Jan 2025 4:53 AM GMT