Kerala

സ്വർണക്കടത്ത് കേസ്: എൻഐഎയുടെ സെക്രട്ടേറിയറ്റിലെ പരിശോധന പൂർത്തിയായി

ആ​വ​ശ്യ​മാ​യ ദൃ​ശ്യ​ങ്ങ​ൾ ഏ​തെ​ന്ന് സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്നും എ​ൻ​ഐ​എ അ​റി​യി​ച്ചു. എ​ൻ​ഐ​എ അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാ​മ​ര്‍ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 15 അം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ്വർണക്കടത്ത് കേസ്: എൻഐഎയുടെ സെക്രട്ടേറിയറ്റിലെ പരിശോധന പൂർത്തിയായി
X

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഐ​എ സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. ആ​വ​ശ്യ​മാ​യ ദൃ​ശ്യ​ങ്ങ​ൾ ഏ​തെ​ന്ന് സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്നും എ​ൻ​ഐ​എ അ​റി​യി​ച്ചു. എ​ൻ​ഐ​എ അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാ​മ​ര്‍ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 15 അം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സെ​ർ​വ​ർ റൂ​മും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും എ​ൻ​ഐ​എ സം​ഘം പ​രി​ശോ​ധി​ച്ചു. സം​സ്ഥാ​ന ഐ​ടി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് വൈ ​സ​ഫീ​റു​ള്ള​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ആ​ദ്യം പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്‍റെ സെ​ര്‍​വ​ര്‍ റൂ​മാ​ണ് പ​രി​ശോ​ധി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം ശി​വ​ശ​ങ്ക​റി​ന്‍റെ ഓ​ഫീ​സ് ഉ​ള്‍‌​പ്പെ​ട്ട നോ​ര്‍​ത്ത് ബ്ലോ​ക്കി​ലെ ഓ​ഫീ​സി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി​ക​ളും പി​ന്നീ​ട് പ​രി​ശോ​ധി​ച്ചു.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2019 ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ 2020 ജൂ​ലൈ 10 വ​രെ​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ എ​ന്‍​ഐ​എ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്രയും നാ​ള​ത്തെ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ര്‍​പ്പ് ന​ല്‍​കു​ന്ന​തി​ലു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്‌​നം പൊ​തു​ഭ​ര​ണ വ​കു​പ്പ് അ​റി​യി​ച്ച​തോ​ടെ​യാ​ണ് എ​ന്‍​ഐ​എ സം​ഘം നേ​രി​ട്ടെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചത്.

Next Story

RELATED STORIES

Share it