Kerala

സ്വർണക്കടത്ത് കേസിൽ അറ്റാഷെയുടെ ഗൺമാനിൽ നിന്ന് എൻഐഎ മൊഴിയെടുത്തു

കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും ചോദ്യംചെയ്യല്‍ എന്‍ഐഎ ഇന്ന് പൂര്‍ത്തിയാക്കും. പ്രതികളെ നാളെ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും. കേസിൽ ഇതുവരെ 15 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

സ്വർണക്കടത്ത് കേസിൽ അറ്റാഷെയുടെ ഗൺമാനിൽ നിന്ന് എൻഐഎ മൊഴിയെടുത്തു
X

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനിൽ നിന്ന് മൊഴിയെടുത്ത് എൻഐഎ. നയതന്ത്ര ബാഗ് വാങ്ങാൻ പോയ സംഘത്തിൽ ജയഘോഷും ഉണ്ടായിരുന്നു. കോൺസുലേറ്റ് വാഹനത്തിൽ സരിത്തിനൊപ്പമാണ് പോയതെന്ന് ജയഘോഷ് മൊഴി നൽകി. സ്വർണമുണ്ടെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഇത് ചോദിക്കാനാണ് സ്വപ്നയെ വിളിച്ചതെന്നും ജയഘോഷ് പറഞ്ഞു. വിമാനത്താവളത്തിലെ തന്റെ മുൻ പരിചയം സ്വപ്നയും സരിതും ഉപയോഗപ്പെടുത്തി. ഇവർ സ്വർണം കടത്താനാണ് തന്നെ ഉപയോഗിച്ചതെന്ന് അറിഞ്ഞിരുന്നില്ല. ആറ് മാസം മുൻപും സ്വപ്നയുടെ നിർദ്ദേശ പ്രകാരം വിമാനത്താവളത്തിൽ നിന്ന് ബാഗേജ് ഏറ്റുവാങ്ങി. അന്നൊന്നും സ്വര്‍ണക്കടത്താണെന്ന് അറിഞ്ഞിരുന്നില്ലെന്നും ജയഘോഷ് മൊഴി നല്‍കി.

ജയഘോഷിന്റെ മൊഴി പൂർണമായും വിശ്വസിക്കാതെ അന്വേഷണ സംഘം. ആശുപത്രി വിട്ടാൽ ഉടൻ ജയഘോഷിനെ വിശദമായി ചോദ്യം ചെയ്യും. അതേസമയം, യുഎഇ കോണ്‍സലേറ്റ് ഇന്‍ ചാര്‍ജ് സന്ദര്‍ശിച്ച തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ എന്‍ഐഎ സംഘം പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. നാല് നയതന്ത്ര ഉദ്യോഗസ്ഥരാണ് പാറ്റൂരിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്നത്.

കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും ചോദ്യംചെയ്യല്‍ എന്‍ഐഎ ഇന്ന് പൂര്‍ത്തിയാക്കും. പ്രതികളെ നാളെ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും. കേസിൽ ഇതുവരെ 15 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Next Story

RELATED STORIES

Share it