- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാത്രികാല വിനോദയാത്രകള്‍ നിരോധിക്കണം: മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടി
സംസ്ഥാനത്ത് സ്കൂള്‍, കോളേജ് പഠനയാത്രകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും രാത്രികളിലാണെന്ന് പരാതിയില്‍ പറയുന്നു.
BY FAR7 Oct 2022 3:00 PM GMT

X
FAR7 Oct 2022 3:00 PM GMT
തിരുവനന്തപുരം: രാത്രി കാല സ്കൂള്‍, കോളേജ് വിനോദയാത്രകള്‍ നിരോധിക്കണമെന്ന ആവശ്യത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഗതാഗത കമ്മീഷണറുടെ വിശദീകരണം ആവശ്യപ്പെട്ടു. നാലാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്. പാലക്കാട് വടക്കഞ്ചേരിയില്‍ 9 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ഉണ്ടായ പശ്ചാത്തലത്തില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
സംസ്ഥാനത്ത് സ്കൂള്‍, കോളേജ് പഠനയാത്രകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും രാത്രികളിലാണെന്ന് പരാതിയില്‍ പറയുന്നു. വൈകുന്നേരങ്ങളില്‍ തിരിച്ച് അതിരാവിലെ സ്ഥലത്തെത്തുന്നതാണ് രീതി. തിരികെ രാത്രി തിരിച്ച് രാവിലെ വിദ്യാലയങ്ങളിലെത്തും.ഇത്തരം പ്രവണതകളാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഓവര്‍ സ്പീഡും മയക്കവും ഡ്രൈവര്‍മാരുടെ ലഹരി ഉപയോഗവും രാത്രി കാലങ്ങളില്‍ വര്‍ധിക്കുന്നത് പതിവാണെന്ന് പരാതിയില്‍ പറയുന്നു. രാത്രി ഒമ്പതിന് ശേഷവും രാവിലെ ആറിന് ് മുമ്പും യാത്ര ഒഴിവാക്കണമെന്ന് 2007ല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറില്‍ ഉണ്ടായിരുന്നെങ്കിലും പുതിയ സര്‍ക്കുലറില്‍ നിന്നും ഇത് ഒഴിവാക്കിയതായി മനുഷ്യാവകാശ പ്രവര്ത്തകന് രാഗം റഹിം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.Next Story
RELATED STORIES
ഗസയിലെ അധിനിവേശം: ഇസ്രായേല്‍ സൈനിക മേധാവിയും മന്ത്രിമാരും തമ്മില്‍...
5 July 2025 6:17 AM GMTയോഗ്യതയില്ലാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം; യുജിസി മുന്‍...
5 July 2025 6:00 AM GMTആശാസമരം; ഓണറേറിയം പല ഘട്ടങ്ങളിലായി വർധിപ്പിച്ചതാണ്, ഇനി അലവൻസ്...
5 July 2025 5:51 AM GMTജൂലൈ 9 : ദേശീയ പണിമുടക്ക് വിജയിപ്പിക്കണം -സംയുക്ത സമിതി
5 July 2025 5:42 AM GMTകൊച്ചിയില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
5 July 2025 5:32 AM GMTകോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രി കെട്ടിടം അപകട ഭീഷണിയിൽ
5 July 2025 5:29 AM GMT