- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിപ: വിദ്യാർഥിയുടെ നാടായ പറവൂരിലേക്ക് പ്രത്യേകസംഘം ഇന്നെത്തും
പനി ബാധിച്ചശേഷം വീട്ടിലെത്തിയതിനാല്‍ ബന്ധുക്കളുടെയും ഇടപഴകിയ സുഹൃത്തുക്കളുടെയും രക്തവും ഉമിനീരും മറ്റും ശേഖരിച്ച് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് ആര്‍ക്കും പനിയോ മറ്റുരോഗലക്ഷണങ്ങളോ ഇല്ല. മുന്‍കരുതലായാണ് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുള്ളതെന്നും പറവൂരില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം: നിപ രോഗബാധിതനായ വിദ്യാർഥിയുടെ നാടായ പറവൂരില്‍ ഇന്ന് പ്രത്യേക മെഡിക്കല്‍ സംഘം എത്തും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യം നേടിയ കോഴിക്കോടു നിന്നുളള വൈദ്യസംഘം യുവാവിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിശോധിക്കും.
പറവൂർ വടക്കേക്കര പഞ്ചായത്തിലെ താമസക്കാരനായ പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് നിപബാധ കണ്ടെത്തിയതോടെ പറവൂരിലും വടക്കേക്കരയിലും പരിസരത്തും ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. ജനങ്ങളുടെ ആശങ്കയകറ്റാന്‍ വടക്കേക്കര പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എം അംബ്രോസ്, മൂത്തകുന്നം ഗവ. ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശോഭ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചൊവ്വാഴ്ച മുതല്‍ പ്രദേശത്ത് ബോധവൽക്കരണം നടത്തും. ഡിഎംഒയുടെ നേതൃത്വത്തില്‍ ഉന്നതതലസംഘം ഇന്ന് വടക്കേക്കര തുരുത്തിപ്പുറത്തെത്തും. കോഴിക്കോടുനിന്നുള്ള ഡോക്ടര്‍മാരുടെ സംഘവും ഇവരോടൊപ്പം ഉണ്ടാകുമെന്ന് അറിയുന്നു.
വിദ്യാര്‍ഥിയുടെ വീട്ടുകാരുടെയും സുഹൃത്തുകള്‍ അടങ്ങുന്നവരുടെയും രക്തസാമ്പിളുകള്‍ പരിശോധിക്കാന്‍ സാധ്യതയുണ്ട്. പനി ബാധിച്ചശേഷം വീട്ടിലെത്തിയതിനാല്‍ ബന്ധുക്കളുടെയും ഇടപഴകിയ സുഹൃത്തുക്കളുടെയും രക്തവും ഉമിനീരും മറ്റും ശേഖരിച്ച് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് ആര്‍ക്കും പനിയോ മറ്റുരോഗലക്ഷണങ്ങളോ ഇല്ല. മുന്‍കരുതലായാണ് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുള്ളതെന്നും പറവൂരില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.
RELATED STORIES
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പാക് കപ്പല്‍,...
18 Nov 2024 5:54 PM GMTമണിപ്പൂര്‍ കലാപം രൂക്ഷം; ബിജെപിയില്‍ കൂട്ടരാജി; ജിരിബാമിലെ പ്രധാന...
18 Nov 2024 5:36 PM GMTഅറസ്റ്റിലായ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയിയെ...
18 Nov 2024 5:29 PM GMTക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആനയുടെ ആക്രമണം; തമിഴ്നാട്ടില്‍...
18 Nov 2024 5:19 PM GMTമണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേന കൂടി; അക്രമകാരികള്‍ക്കെതിരെ...
18 Nov 2024 10:09 AM GMT'നിങ്ങള്‍ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും';...
18 Nov 2024 7:57 AM GMT