Kerala

സംസ്ഥാനത്ത് ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല

സംസ്ഥാനത്ത് ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല
X

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സര്‍ക്കാര്‍. ലോഡ് ഷെഡിങ്ങല്ലാതെ മറ്റു വഴികള്‍ നിര്‍ദേശിക്കാന്‍ കെ.എസ്.ഇ.ബിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളിയാണ്. വൈദ്യുതി ആവശ്യകത ഇനിയും ഉയര്‍ന്നാല്‍ വിതരണം കൂടുതല്‍ തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ച വൈകീട്ട് കെ.എസ്.ഇ.ബി ബോര്‍ഡ് യോഗം ചേരുന്നുണ്ട്. യോഗത്തിനുശേഷം പുതിയ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും. വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയെയും കാണുന്നുണ്ട്.




Next Story

RELATED STORIES

Share it