- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നോർക്ക വഴിയുള്ള പ്രവാസി രജിസ്‌ട്രേഷൻ മൂന്നുലക്ഷം കവിഞ്ഞു
കഴിഞ്ഞ ഞായറാഴ്ചയാണ് നോർക്ക രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഇതിൽ തൊഴിൽ/താമസ വിസയിൽ എത്തിയ 223624 പേരും സന്ദർശന വിസയിലുള്ള 57436 പേരും ആശിത്ര വിസയിൽ 20219 പേരും വിദ്യാർത്ഥികൾ 7276 പേരുമാണ്.

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാരണം പ്രവാസി മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങി വരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ രജിസ്‌ട്രേഷൻ സംവിധാനത്തിൽ ഇതിനോടകം 320463 പ്രവാസികൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് നോർക്ക രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഇതിൽ തൊഴിൽ/താമസ വിസയിൽ എത്തിയ 223624 പേരും സന്ദർശന വിസയിലുള്ള 57436 പേരും ആശിത്ര വിസയിൽ 20219 പേരും വിദ്യാർത്ഥികൾ 7276 പേരും ട്രാൻസിറ്റ് വിസയിൽ 691പേരും മറ്റുള്ളവർ11327 പേരുമാണ് മടങ്ങി വരാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവർ 56114പേരും വാർഷികാവധി കാരണം വരാൻ ആഗ്രഹിക്കുന്നവർ 58823 പേരുമാണ്. സന്ദർശനവിസ കാലാവധി കഴിഞ്ഞവർ 41236, വിസ കാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരും 23975, ലോക്ക് ഡൗൺ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ 9561, മുതിർന്ന പൗരൻമാർ 10007, ഗർഭിണികൾ 9515, പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ 2448, ജയിൽ മോചിതൽ 748, മറ്റുള്ളവർ 108520 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. രജിസ്റ്റർ ചെയ്തവരിൽ വിദഗ്ധ തൊഴിലാളികൾ 49472 പേരും അവിദഗ്ധ തൊഴിലാളികൾ 15923 പേരുമാണ്. ഭരണനിർവഹണ ജോലികൾ ചെയ്യുന്ന 10137 പേർ, പ്രഫഷണലുകൾ 67136 പേർ, സ്വയം തൊഴിൽ ചെയ്യുന്ന 24107 പേർ, മറ്റുള്ളവർ 153724 എന്നിങ്ങനെയാണ് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ തൊഴിൽ രംഗം കേന്ദ്രീകരിച്ചുള്ള കണക്കുകൾ.
നോർക്ക പ്രവാസി രജിസ്‌ട്രേഷൻ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം - 23014, കൊല്ലം- 22575, പത്തനംതിട്ട -12677, കോട്ടയം -12220, ആലപ്പുഴ-15648, എറണാകുളം-18489, ഇടുക്കി - 3459, തൃശ്ശൂർ - 40434, പാലക്കാട് -21164, മലപ്പുറം - 54280, കോഴിക്കോട്- 40431, വയനാട്-4478, കണ്ണൂർ - 36228, കാസർഗോഡ് -15658.
RELATED STORIES
റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി
28 April 2025 7:31 AM GMTവീണ്ടും ബോംബ് ഭീഷണി; മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ ഭീഷണി സന്ദേശം
28 April 2025 6:37 AM GMTതിരുവനന്തപുരത്തെ കോളറ മരണത്തിൽ ആരോഗ്യവകുപ്പിൻ്റെ അനാസ്ഥയെന്ന് ആരോപണം
28 April 2025 5:19 AM GMTവന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് 24 ലക്ഷം...
28 April 2025 4:52 AM GMTഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും മഴയ്ക്ക് സാധ്യത; ഉയര്‍ന്ന താപനിലയ്ക്കും...
28 April 2025 4:34 AM GMTമഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു
28 April 2025 1:30 AM GMT