Kerala

സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല; കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി

പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നിരിക്കുന്ന സാഹചര്യത്തിൽ ബാറുകൾ തുറക്കുന്നത് ഉചിതമല്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.

സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല; കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. രോഗവ്യാപനം കുറയുന്ന മുറയ്ക്ക് തുറക്കുന്ന കാര്യം ആലോചിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യോഗത്തിൽ പങ്കെടുത്തവരും ഇതിനോട് യോജിച്ചു.

പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നിരിക്കുന്ന സാഹചര്യത്തിൽ ബാറുകൾ തുറക്കുന്നത് ഉചിതമല്ലെന്ന് യോഗം വിലയിരുത്തി. കൗണ്ടറുകളിലൂടെയുള്ള പാർസൽ വിൽപന തുടരാനും യോഗം അനുമതി നൽകി.

സപ്തംബർ രണ്ടാംവാരം ബാറുകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. കർണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നിട്ടുണ്ടെന്നും കർശന നിയന്ത്രണങ്ങളോടെ ഇവിടെയും അനുവദിക്കാമെന്നുമായിരുന്നു എക്സൈസ് കമ്മീഷണർ റിപ്പോർട്ട് നൽകിയത്.

Next Story

RELATED STORIES

Share it