Kerala

പൗരത്വ ഭേദഗതി നിയമത്തിലൂടെ ആര്‍എസ് എസ് ലക്ഷ്യമിടുന്നത് മുസ് ലിം സമുദായത്തെ, വേണ്ടത്ഒറ്റ മനസോടെയുള്ള സമരമാണെന്ന് മുഖ്യമന്ത്രി

ഭരണഘടനയോടും മതനിരപേക്ഷതയോടും ഒരു പ്രതിബന്ധതയുമില്ലാത്താവരാണ് ആര്‍എസ്എസുകാര്‍. സ്വാതന്ത്ര്യസമരത്തിലും ഒരു പങ്കും വഹിച്ചിട്ടി്ല്ല. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതികൊടുത്ത് ജയില്‍ മോചിതനായ സവര്‍ക്കറുടെ പിന്‍ഗാമികളാണ് ആര്‍എസ്എസുകാര്‍. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്ത പാരമ്പര്യമാണ് ആര്‍എസ്എസിന്.ജര്‍മ്മിനിയിലെ ഹിറ്റ്ലറുടെ മാതൃകയില്‍ ശത്രുക്കളെ നേരിടണമെന്നാണ് ആര്‍എസ്എസ് പറയുന്നത്. ജര്‍മ്മനിയിലെ ന്യൂനപക്ഷം മുസ് ലിംകളും ക്രിസ്ത്യാനികളുമാണ്

പൗരത്വ ഭേദഗതി നിയമത്തിലൂടെ ആര്‍എസ് എസ് ലക്ഷ്യമിടുന്നത് മുസ് ലിം സമുദായത്തെ, വേണ്ടത്ഒറ്റ മനസോടെയുള്ള സമരമാണെന്ന് മുഖ്യമന്ത്രി
X

കൊച്ചി:പൗരത്വ ഭേദഗതി നിയമം മുസ് ലിം സമുദായത്തെ ലക്ഷ്യമിട്ടാണെന്നും ഇതിനെതിരെ ഒരു മനസ്സോടെയുള്ള സമരമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.ഭരണഘടന സംരക്ഷണ സമിതി എറണാകുളം മറ്റെന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല. വ്യക്തമായ ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ്. ഭരണഘടനയോടും മതനിരപേക്ഷതയോടും ഒരു പ്രതിബന്ധതയുമില്ലാത്താവരാണ് ആര്‍എസ്എസുകാര്‍. സ്വാതന്ത്ര്യസമരത്തിലും ഒരു പങ്കും വഹിച്ചിട്ടി്ല്ല. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതികൊടുത്ത് ജയില്‍ മോചിതനായ സവര്‍ക്കറുടെ പിന്‍ഗാമികളാണ് ആര്‍എസ്എസുകാര്‍. ബ്രിട്ടീഷുകാര്‍ക്ക് പാദസേവാ ചെയ്ത പാരമ്പര്യമാണ് ആര്‍എസ്എസിന്. സവര്‍ക്കര്‍ മാപ്പെഴുതി കൊടുത്ത് ജയിലില്‍ നിന്ന് ഇറങ്ങിയപ്പോഴും ധീരരായ സ്വാതന്ത്ര്യസമര പോരാളികള്‍ ജീവന്‍കൊടുത്ത പോരാടിയ ചരിത്രമുണ്ട്.

ആ സ്വാതന്ത്ര്യ സമര പോരാളികളില്‍ കേരളത്തില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു.ഏറനാട്ടിലെ കര്‍ഷകര്‍ നടത്തിയ സമരത്തെ മലബാര്‍ കലാപമെന്ന് മുദകുത്തി ജയിലിടച്ചത് സാധാരണ മുസ് ലിംസമുദായക്കാരെയായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അത്യന്തം ധീരതയോടെ യാണ്. മരണം ഏറ്റുവാങ്ങിയത് . ഇത്തരത്തില്‍ പ്രയാസങ്ങള്‍ അനുഭവിച്ചവരുടെ പിന്‍മുറക്കാര്‍ ഇന്നും ആന്തമാനില്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജര്‍മ്മിനിയിലെ ഹിറ്റ്ലറുടെ മാതൃകയില്‍ ശത്രുക്കളെ നേരിടണമെന്നാണ് ആര്‍എസ്എസ് പറയുന്നത്. ജര്‍മ്മനിയിലെ ന്യൂനപക്ഷം മുസ് ലിംകളും ക്രിസ്ത്യാനികളുമാണ്. ഹിറ്റ്ലര്‍ ബോള്‍ഷെവിക്കുകള്‍ എന്ന വിളിച്ചത് കമ്മ്യുണിസ്റ്റുകാരെയാണ്. ലോകമാകെ ഹിറ്റ്ലറെ തള്ളി. ലോകജനതക്കാകെ അനഭിമതനായി. ആ ഹിറ്റ്ലറെയാണ് ആര്‍ എസ്എസ് പിന്തുടരുന്നത്. ആര്‍എസ്എസിന്റെ ഈ നടപടി ഒറ്റപ്പെട്ടതല്ല. ബിജെപി അധികാത്തില്‍ വന്നയുടന്‍ ഘര്‍വാപ്പസി എന്ന പറഞ്ഞ് കുറെ മതപരിവര്‍ത്തനം നടത്താന്‍ നോക്കി. മുത്തലാഖ് എന്ന പേരില്‍ മുസ് ലിം സമുദായത്തിന് എതിരെ തിരിഞ്ഞു.

വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസുകള്‍ സിവില്‍ കേസാണ് സാധാരണ എടുക്കാറ് . മുത്തലാഖില്‍ മാത്രം ക്രിമിനല്‍ കേസാണ്. മുസ് ലിം സമുദായത്തിന് എതിരായ നീക്കമാണ് ഇത്. കടുത്ത ശത്രുതപരമായ നിലപാടാണ് ഇത്. രാജൃത്തിന്റെ മതനിരപേക്ഷതയോ ഭരണഘടനയോ ആര്‍എ്സഎസ് അംഗീകരിക്കുന്നില്ല. മതാധിഷഠിത രാഷ്ട്രമാണ് ആര്‍എസ്എസ് ലക്ഷ്യം. ഇതിനെതിരായ മതനിരപേക്ഷ ഇന്ത്യ നടത്തുന്ന ചെറുത്ത്നില്‍പ്പാണ് രാജ്യത്തുടനീളം ഉയര്‍ന്നിരിക്കുന്ന പ്രക്ഷോഭമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒറ്റക്കെട്ടായി നടത്തുന്ന സമരത്തിലൂടെ കേന്ദ്രം കൊണ്ടുവന്ന നിയമത്തെ റദ്ദ് ചെയ്യിക്കാന്‍ കഴിയും. ഈ വിഷയത്തില്‍ ഒറ്റക്കുന്ന സമരം ഗുണം ചെയ്യില്ല. പൗരത്വനിയമത്തിനെതിരെ ഒന്നിച്ച് സത്യഗ്രഹം നടത്തിയത് രാജ്യമാകെ ശ്രദ്ധിച്ചു. തുടര്‍ന്ന് നിയമസഭ പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത് മാതൃകയായി. എന്നാല്‍ തുടര്‍ന്നുള്ള ഒറ്റകെട്ടായ സമരത്തെ കുറിച്ച ആലോചിക്കാന്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു.

പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ കാരണം തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ തുടരാം. എന്നാല്‍ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ ഒരു മനസ്സോടെ നില്‍ക്കാന്‍ തയ്യാറാവണം. അതേസമയം ഈ ഐക്യത്തെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുത്.രാജ്യത്ത് ഉയര്‍ന്നു വന്നിരിക്കുന്ന പ്രക്ഷോഭങ്ങളെ തല്ലിയൊതുക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമരത്തിലെന്ന പൊലെ യുവതയുടെ ചെറുത്ത് നില്‍പാണ് രാജ്യത്തുടനീളം കാണുന്നത്. ജെഎന്‍യു ഉള്‍പ്പെടെയുള്ള കാംപസുകളില്‍ പ്രക്ഷോഭേം തിളച്ചുമറിയുകയാണ്. അത് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ശക്തമായി ഉയര്‍ന്നുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി

Next Story

RELATED STORIES

Share it