Kerala

പൗരത്വ പ്രക്ഷോഭം: അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുമെന്ന് എസ്ഡിപിഐ

സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഈ മാസം 28 മുതല്‍ മാര്‍ച്ച് 03 വരെ ആലുവ ബാങ്ക് ജംഗ്ഷന്‍ പരിസരത്ത് അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുന്നത്. ഈ മാസം 28 ന് വൈകുന്നേരം അഞ്ചിന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ അംബേദ്കര്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിപാടി വൈകുന്നേരം അഞ്ചിന് ആരംഭിച്ച് രാത്രി 9.30 ന് അവസാനിക്കും.

പൗരത്വ പ്രക്ഷോഭം: അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുമെന്ന് എസ്ഡിപിഐ
X

.കൊച്ചി: പൗരത്വ പ്രക്ഷോഭങ്ങള്‍ ചോരയില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്നും പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഈ മാസം 28 മുതല്‍ മാര്‍ച്ച് 03 വരെ ആലുവ ബാങ്ക് ജംഗ്ഷന്‍ പരിസരത്ത് അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുന്നത്. ഈ മാസം 28 ന് വൈകുന്നേരം അഞ്ചിന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ അംബേദ്കര്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിപാടി വൈകുന്നേരം അഞ്ചിന് ആരംഭിച്ച് രാത്രി 9.30 ന് അവസാനിക്കും. വ്യത്യസ്ഥ രാഷ്ട്രീയ - സാമൂഹിക സംഘടനാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. വൈവിധ്യം നിറഞ്ഞ പ്രതിഷേധ കലാരൂപങ്ങളും വേറിട്ട സമരരീതിയും കൊണ്ട് അംബേദ്കര്‍ സ്‌ക്വയര്‍ ശ്രദ്ധേയമാകുമെന്നും നേതാക്കള്‍ പറഞ്ഞു.

രാജ്യ തലസ്ഥാനത്ത് സമാധാനപരമായി സമരം ചെയ്തവരെയാണ് സംഘ് പരിവാര്‍ കൊലപ്പെടുത്തിയത്. നിരപരാധികളെ ആക്രമിക്കാന്‍ ആര്‍ എസ് എസുകാര്‍ക്ക് ഡല്‍ഹി പോലിസ് കൂട്ടുനില്‍ക്കുകയായിരുന്നു. ജനാധിപത്യത്തില്‍ പൗരന്മാരാണ് യഥാര്‍ഥ അധികാരികള്‍.ഭരണഘടനാവിരുദ്ധവുമായ നിയമങ്ങള്‍ പൗരനുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരേ ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും നിലപാടില്‍ നിന്നു പിന്നോട്ടുപോവാതെ നിരായുധരായ പ്രക്ഷോഭകരെ വെടിവെച്ച് കൊല്ലാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നത്. പൗരത്വ പ്രക്ഷോഭങ്ങള്‍ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ചാലേ പ്രക്ഷോഭങ്ങള്‍ക്ക് അറുതിയുണ്ടാകൂവെന്നും എസ് ഡി പി ഐ നേതാക്കള്‍ വ്യക്തമാക്കി.അജ്മല്‍ കെ മുജീബ്(ജില്ലാ വൈസ് പ്രസിഡന്റ്്),ലത്തീഫ് കോമ്പാറ(ജില്ലാ സെക്രട്ടറി),എന്‍ കെ നൗഷാദ്(ജില്ലാ കമ്മിറ്റിയംഗം) വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it