- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം
കുറ്റപത്രം വായിച്ചുകേള്‍ക്കുന്ന 13ാം തിയ്യതി വരെ ഫ്രാങ്കോ കേരളം വിടാന്‍ പാടില്ലന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇനിയുള്ള ഹിയറിങ്ങുകളില്‍ എല്ലാം ബിഷപ്പ് കോടതിയില്‍ ഹാജരാവണം.

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം. കുറ്റപത്രം വായിച്ചുകേള്‍ക്കുന്ന 13ാം തിയ്യതി വരെ ഫ്രാങ്കോ കേരളം വിടാന്‍ പാടില്ലന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇനിയുള്ള ഹിയറിങ്ങുകളില്‍ എല്ലാം ബിഷപ്പ് കോടതിയില്‍ ഹാജരാവണം. പുതിയ ജാമ്യക്കാരെ വേണമെന്നും കോടതി നിര്‍ദേശിച്ചു. ഫ്രാങ്കോ മുളയ്ക്കലിന്റെ കൊവിഡ് പോസിറ്റീവാണെന്നും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ആ കാര്യം ആരോഗ്യവകുപ്പ് നോക്കുമെന്ന് കോടതി നിരീക്ഷിച്ചു.
കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമര്‍പ്പിച്ച ഹരജി കഴിഞ്ഞദിവസം സുപ്രിംകോടതി തള്ളിയിരുന്നു. സാക്ഷിമൊഴികളില്‍ വൈരുധ്യമുണ്ടെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍, ഫ്രാങ്കോ മുളയ്ക്കലിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കോടതി തീരുമാനത്തെ എതിര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകനോട് ആത്മീയശക്തി കോടതിക്കുമേല്‍ പ്രയോഗിക്കാനാണോ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ ചോദിച്ചിരുന്നു.
വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാല്‍സംഗ ആരോപണമുന്നയിച്ചതെന്നായിരുന്നു ഫ്രാങ്കോയുടെ വാദം. കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, കേസിന്റെ മെറിറ്റിലേക്ക് ഈ ഘട്ടത്തില്‍ കോടതി കടക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഫ്രാങ്കോ മുളക്കലിന്റെ ആവശ്യം നേരത്തെ കേരള ഹൈക്കോടതിയും തള്ളിയിരുന്നു. കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
RELATED STORIES
കടുവയുടെ ആക്രമണത്തില് 41കാരന് മരിച്ച സംഭവം; പ്രതിഷേധവുമായി...
15 May 2025 5:55 AM GMTകടുവ ആക്രമണം: മനുഷ്യജീവന് വിലകല്പ്പിക്കാത്ത വനം വകുപ്പ് ജനങ്ങളുടെ...
15 May 2025 5:55 AM GMTസ്വര്ണവിലയില് വന് ഇടിവ്
15 May 2025 4:52 AM GMTതപാല് വോട്ടുകള് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് ജി സുധാകരന്
15 May 2025 4:33 AM GMTറബ്ബര് ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നെന്ന്; മലപ്പുറം കാളികാവിലാണ്...
15 May 2025 4:01 AM GMTസ്കൂള് തുറന്നാല് രണ്ടാഴ്ച കുട്ടികള്ക്ക് സന്മാര്ഗപഠനം
15 May 2025 1:12 AM GMT