Kerala

ഹി​ന്ദി ഭാ​ഷ​യെ സം​ബ​ന്ധി​ച്ച വി​വാ​ദം അ​നാ​വ​ശ്യ​മെ​ന്ന് ഒ ​രാ​ജ​ഗോ​പാ​ൽ

ഹി​ന്ദി ദി​ന​ത്തി​ലെ അ​മി​ത്ഷാ​യു​ടെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​ക്കാ​​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഹി​ന്ദി ഭാ​ഷ​യെ സം​ബ​ന്ധി​ച്ച വി​വാ​ദം അ​നാ​വ​ശ്യ​മെ​ന്ന് ഒ ​രാ​ജ​ഗോ​പാ​ൽ
X

തി​രു​വ​ന​ന്ത​പു​രം: ഹി​ന്ദി ഭാ​ഷ​യെ സം​ബ​ന്ധി​ച്ച വി​വാ​ദം അ​നാ​വ​ശ്യ​മെ​ന്ന് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് ഒ ​രാ​ജ​ഗോ​പാ​ൽ എം​.എ​ൽ​.എ. അ​മി​ത്ഷാ​യു​ടെ ഹി​ന്ദി വാ​ദ​ത്തി​നെ​തി​രെ കേ​ര​ള​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ​ഗോ​പാ​ൽ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഹി​ന്ദി ദി​ന​ത്തി​ലെ അ​മി​ത്ഷാ​യു​ടെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​ക്കാ​​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഒ​രു രാ​ജ്യം, ഒ​രു ഭാ​ഷ വാ​ദം മാ​തൃ​ഭാ​ഷ​യെ സ്നേ​ഹി​ക്കു​ന്ന മ​നു​ഷ്യ​ന്‍റെ ഹൃ​ദ​യ​വി​കാ​ര​ത്തി​നു നേ​രെ​യു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഭാ​ഷ​യു​ടെ പേ​രി​ൽ സം​ഘ​പ​രി​വാ​ർ പു​തി​യ സം​ഘ​ർ​ഷ വേ​ദി തു​റ​ക്കു​ക​യാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ആ​രോ​പി​ച്ചു. ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പറഞ്ഞു.

Next Story

RELATED STORIES

Share it