Kerala

ഓണക്കിറ്റ്: ശര്‍ക്കരയില്‍ തൂക്കക്കുറവുണ്ടായാല്‍ വിതരണക്കാര്‍ കുറവ് നികത്തണം: സപ്ലൈകോ സിഎംഡി

11 ഇന ഓണക്കിറ്റിലെ ഒരിനമായ ശര്‍ക്കരയുടെ തൂക്കത്തില്‍ കുറവുണ്ടായാല്‍ വിതരണക്കാര്‍ കുറവ് നികത്തണമെന്ന് നിര്‍ദ്ദേശിച്ച് ഡിപ്പോ മനേജര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കി.വിതരണക്കാര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ സപ്ലൈകോ റീ പാക്ക് ചെയ്ത് വിതരണം ചെയ്യും. റീ പാക്ക് ചെയ്യുന്ന ചിലവ് വിതരണക്കാരില്‍ നിന്ന് ഈടാക്കാനും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായും സി എംഡി അറിയിച്ചു

ഓണക്കിറ്റ്: ശര്‍ക്കരയില്‍ തൂക്കക്കുറവുണ്ടായാല്‍ വിതരണക്കാര്‍ കുറവ് നികത്തണം: സപ്ലൈകോ സിഎംഡി
X

കൊച്ചി: സപ്ലൈകോ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന 11 ഇന ഓണക്കിറ്റിലെ ഒരിനമായ ശര്‍ക്കരയുടെ തൂക്കത്തില്‍ കുറവുണ്ടായാല്‍ വിതരണക്കാര്‍ കുറവ് നികത്തണമെന്ന് നിര്‍ദ്ദേശിച്ച് ഡിപ്പോ മനേജര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയതായിസപ്ലൈകോ സിഎംഡി (ഇന്‍-ചാര്‍ജ്ജ്) അലി അസ്ഗര്‍ പാഷ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആഗസ്ത്് 11,12 തീയതികളില്‍ വിശദമായ സര്‍ക്കുലറാണ് നല്‍കിയിട്ടുള്ളത്.

തൂക്കക്കുറവ് ശ്രദ്ധയില്‍പ്പെട്ടാല്‍ വിതരണക്കാരെ സപ്ലൈകോ വിളിച്ചു വരുത്തി കുറവ് പരിഹരിച്ച് വിതരണം ചെയ്യാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിതരണക്കാര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ സപ്ലൈകോ റീ പാക്ക് ചെയ്ത് വിതരണം ചെയ്യും. റീ പാക്ക് ചെയ്യുന്ന ചിലവ് വിതരണക്കാരില്‍ നിന്ന് ഈടാക്കാനും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചീട്ടുള്ളതായും സി എംഡി അറിയിച്ചു.

Next Story

RELATED STORIES

Share it