Kerala

ഓപ്പറേഷന്‍ സാഗര്‍ റാണി: 15,641 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

തമിഴ്‌നാട്ടില്‍ വളമായി മാറ്റിവെച്ച 8056 കിലോഗ്രാം മത്സ്യവും പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണി പരിശോധന മൂന്നാം ദിവസവും തുടര്‍ന്നു.

ഓപ്പറേഷന്‍ സാഗര്‍ റാണി: 15,641 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു
X

തിരുവനന്തപുരം: മത്സ്യങ്ങളില്‍ വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുകയെന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 15,641 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.


സംസ്ഥാനത്താകെ 216 കേന്ദ്രങ്ങളിലാണ് ഇന്ന് മാത്രം പരിശോധന നടത്തിയത്. 15 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തിപ്പെടുത്തിയത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചിരുന്നു.


തിരുവനന്തപുരം 40, കൊല്ലം 14, പത്തനംതിട്ട 25, ആലപ്പുഴ 08, കോട്ടയം 10, ഇടുക്കി 02, എറണാകുളം 08, തൃശൂര്‍ 27, പാലക്കാട് 04, മലപ്പുറം 11, കോഴിക്കോട് 33, വയനാട് 05, കണ്ണൂര്‍ 17 കാസര്‍ഗോഡ് 04 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടത്തിയത്.

ഇതില്‍ കുളച്ചിലില്‍ നിന്നും തമിഴ്‌നാട് ഫിഷറീസ് വകുപ്പ് വളമായി മാറ്റിവെച്ച 8056 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം മലപ്പുറം, കോഴിക്കോട്, ജില്ലകളിലേക്ക് വില്‍പ്പനക്കായി കൊണ്ടുവന്നതാണ്. ഇതാണ് തിരുവനന്തപുരം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.

കന്യാകുമാരി തേങ്ങാപ്പട്ടണത്ത് നിന്നും കൊല്ലം ജില്ലയിലെ നീണ്ടകര, കല്ലുംതാഴം ഭാഗങ്ങളില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന 9005 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത ചൂര, കേര വിഭാഗത്തില്‍പ്പെടുന്ന മത്സ്യം കൊല്ലം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.

Next Story

RELATED STORIES

Share it