Kerala

ഓപറേഷന്‍ സാഗര്‍ റാണി: 4,612 കിലോ കേടായ മല്‍സ്യം പിടികൂടി

തിങ്കളാഴ്ച സംസ്ഥാനത്താകെ 198 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകളില്‍ 21 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

ഓപറേഷന്‍ സാഗര്‍ റാണി: 4,612 കിലോ കേടായ മല്‍സ്യം പിടികൂടി
X

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് നടന്ന പരിശോധനകളില്‍ 4,612.25 കിലോഗ്രാം ഉപയോഗശൂന്യമായ മല്‍സ്യം പിടിച്ചെടുത്തതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. മാര്‍ച്ച് 19ന് നടന്ന പരിശോധനയില്‍ 369 കിലോഗ്രാം മല്‍സ്യമാണ് പിടിച്ചെടുത്തത്. തിങ്കളാഴ്ച സംസ്ഥാനത്താകെ 198 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകളില്‍ 21 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. തിരുവനന്തപുരം അമരവിളയില്‍നിന്നും കടമ്പാട്ടുകോണത്തുനിന്നുമാണ് 4,350 കിലോഗ്രാം ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്.

ഏപ്രില്‍ 4ന് ആരംഭിച്ച ഓപറേഷന്‍ സാഗര്‍ റാണിയില്‍ ആദ്യദിനം 2,866, ഏപ്രില്‍ 6ന് 15,641, ഏപ്രില്‍ 7ന് 17,018, ഏപ്രില്‍ 8ന് 7,558, ഏപ്രില്‍ 9ന് 7,755, ഏപ്രില്‍ 10ന് 11,756, ഏപ്രില്‍ 11ന് 35,786, ഏപ്രില്‍ 12ന് 2,128, ഏപ്രില്‍ 13ന് 7,349, ഏപ്രില്‍ 14ന് 4,260, ഏപ്രില്‍ 15ന് 1,320, ഏപ്രില്‍ 16ന് 282, ഏപ്രില്‍ 17 ന് 1,709, ഏപ്രില്‍ 18ന് 88, ഏപ്രില്‍ 369, ഏപ്രില്‍ 20ന് 4,612.25 എന്നിങ്ങനെ കിലോഗ്രാം മല്‍സ്യം വീതമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഇതോടെ രണ്ടാഴ്ച നടന്ന പരിശോധനകളില്‍ 1,20,497.25 കിലോഗ്രാം ഉപയോഗശൂന്യമായ മല്‍സ്യമാണ് പിടികൂടി നശിപ്പിച്ചത്.

Next Story

RELATED STORIES

Share it