- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ വോട്ടർപട്ടിക: പ്രവാസികൾക്ക് പേര് ചേർക്കാൻ അവസരം
കമ്മീഷൻ യോഗ്യതാ തീയതിയായി നിശ്ചയിച്ച ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സു പൂർത്തിയായതും വിദേശ രാജ്യത്ത് താമസിക്കുന്നതും ആ രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകർ.

തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ ഈ വർഷം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പ്രവാസി ഇന്ത്യക്കാർക്ക് പേരു ചേർക്കാൻ അവസരം നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു.
സംസ്ഥാനത്തെ പ്രവാസികൾ അവരുടെ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള മേൽവിലാസം ഉൾക്കൊള്ളുന്ന ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ വാർഡിലെ വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
കമ്മീഷൻ യോഗ്യതാ തീയതിയായി നിശ്ചയിച്ച ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സു പൂർത്തിയായതും വിദേശ രാജ്യത്ത് താമസിക്കുന്നതും ആ രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകർ. www.lsgelection.kerala.gov.in ൽ ഫാറം 4 എ യിൽ ഓൺലൈനായി വിവരങ്ങൾ നൽകി അവയുടെ പ്രിന്റ് എടുത്ത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നേരിട്ടോ തപാലിലൂടെയോ അയയ്ക്കണം.
അപേക്ഷയിൽ നൽകുന്ന പാസ്‌പോർട്ടിലെ വിവരങ്ങളുടെയും വിസ, ഫോട്ടോ എന്നിവ മുദ്രണം ചെയ്ത പേജുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി അയയ്ക്കണം. പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ താമസസ്ഥലം സ്ഥിതി ചെയ്യുന്ന ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് വേണം അപേക്ഷ അയയ്‌ക്കേണ്ടത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ.
ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കു ലഭിക്കുന്ന അപേക്ഷകളിൽ അന്വേഷണം നടത്തി പട്ടികയിൽ പേരു ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പ്രവാസികളുടെ പട്ടിക പ്രത്യേകമായാണ് തയ്യാറാക്കുക. പട്ടികയിൽ പേരു ചേർക്കപ്പെടുന്നവർക്ക് പോളിംഗ് സ്റ്റേഷനിൽ നേരിട്ടെത്തി അസൽ പാസ്‌പോർട്ട് ഹാജരാക്കി വോട്ടു ചെയ്യാം.
RELATED STORIES
കമ്മ്യൂണിസ്റ്റുകളുടെ ഉള്ളിലെ മുസ് ലിം വിരുദ്ധത ഒരു കഫിയ്യ കൊണ്ടും...
12 April 2025 7:14 AM GMTഇതരജാതിയില്പെട്ട പെണ്കുട്ടിയെ പ്രണയിച്ചു; ദലിത് പുരുഷനെ നഗ്നനാക്കി...
12 April 2025 6:26 AM GMTകല്പ്പറ്റ പോലിസ് സ്റ്റേഷനില് ആദിവാസി ബാലന് മരിച്ച സംഭവം; സിബിഐ...
12 April 2025 5:40 AM GMTബുദ്ധന്മാരെ തേടിയും അവരെത്തി; മഹാബോധി മഹാവിഹാരം തിരിച്ചു...
12 April 2025 5:39 AM GMTബില്ലുകള് പിടിച്ചുവയ്ക്കാന് രാഷ്ട്രപതിക്കും വീറ്റോ അധികാരം ഇല്ല:...
12 April 2025 5:21 AM GMT'വിധിയില് 47 ശതമാനവും കോപ്പിയടി'; സുപ്രിംകോടതി മുന് ചീഫ്ജസ്റ്റിസ്...
12 April 2025 5:12 AM GMT