- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഘപരിവാര അജണ്ടയില് കേരളത്തിലെ ക്രിസ്ത്യന്-മുസ് ലിം വിഭാഗങ്ങള് പെട്ടു പോകരുത്: പ്രതിപക്ഷ നേതാവ്
കേരളത്തില് ക്രിസ്ത്യന്-മുസ് ലിം വിഭാഗീയതയ്ക്ക് വേണ്ടി ശ്രമം നടക്കുന്നുണ്ട്.സംഘപരിവാര് അജണ്ട ഇതിനു പിന്നിലുണ്ട്.സമൂഹമാധ്യമങ്ങള് ശ്രദ്ധിച്ചാല് ഇത് മനസിലാകും.ഈ അക്കൗണ്ടുകള് പലതം കൈകാര്യം ചെയ്യുന്നത് സംഘപരിവാറാണെന്നും വി ഡി സതീശന് ആരോപിച്ചു
കൊച്ചി: സംഘപരിവാര അജണ്ടയില് കേരളത്തിലെ ക്രിസ്ത്യന്-മുസ് ലിം വിഭാഗങ്ങള് പെട്ടുപോകരുതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്.കൊച്ചിയില് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില് ക്രിസ്ത്യന്-മുസ് ലിം വിഭാഗീയതയ്ക്ക് വേണ്ടി ശ്രമം നടക്കുന്നുണ്ട്.സംഘപരിവാര് അജണ്ട ഇതിനു പിന്നിലുണ്ട്.സമൂഹമാധ്യമങ്ങള് ശ്രദ്ധിച്ചാല് ഇത് മനസിലാകും.ഈ അക്കൗണ്ടുകള് പലതം കൈകാര്യം ചെയ്യുന്നത് സംഘപരിവാറാണെന്നും വി ഡി സതീശന് ആരോപിച്ചു.
സമുദായ മൈത്രി തകര്ക്കുന്ന തരത്തില് പ്രസ്താവനകള് വന്നപ്പോള് പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി ബിഷപ്പ് ഹൗസിലേക്ക് മാര്ച്ച് നടത്തിയതും എതിര്ക്കപ്പെടേണ്ടതാണ്.ഈ വിഷയം ഏറ്റുപിടിച്ച് താഴേത്തട്ടിലേക്ക് കൊണ്ടുപോകരുതെന്നും വി ഡി സതീശന് പറഞ്ഞു.പരസ്പരം ഉള്ള ചെളിവാരിയെറിയലും നിയന്ത്രണം വിട്ടുള്ള പെരുമാറ്റവും സംസാരവും പ്രകടനവും എല്ലാം അവസാനിപ്പിക്കണം.കേരളത്തില് മതസൗഹാര്ദ്ദവും മതമൈത്രിയും നിലനില്ക്കണമെന്നാണ് കോണ്ഗ്രസ് ആഗ്രഹിക്കുന്നത്.
കേരളത്തിന് നല്ല പൈതൃകവും പാരമ്പര്യവും ഉണ്ട്.അത് ചിന്നഭിന്നമായി പോകാന് അനുവദിക്കില്ല. മുതിര്ന്ന ആളുകളും മുഖ്യധാര രാഷ്ട്രീയ പാര്ട്ടുകളും മാധ്യമങ്ങളും ശ്രദ്ധ ചെലുത്തണമെന്നും വി ഡി സതീശന് വ്യക്തമാക്കി.വഷളാക്കണമെന്നാഗ്രഹിക്കുന്നവര്ക്ക് കുഴുപ്പമുണ്ടാക്കാന് വീണു കിട്ടയ അവസരമാണെന്നും വി ഡി സതീശന് വ്യക്തമാക്കി.ആര്ക്കെങ്കിലും പരാതിയുണ്ടെങ്കില് സര്ക്കാര് ശ്രദ്ധ ചെലുത്തി അത് പരിശോധിച്ച് പരിഹരിക്കണമെന്നും വി ഡി സതീശന് വ്യക്തമാക്കി.
RELATED STORIES
ഭരണഘടനാ വിരുദ്ധ പരാമര്ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന് എന് പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില് കാലുകുത്തിയാല് ബെഞ്ചമിന് നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT