Kerala

പ്രതിപക്ഷം ആസൂത്രിതമായ അക്രമസമരം നടത്തി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു: കോടിയേരി

ഖുര്‍ആൻ നിരോധിച്ച പുസ്തകമാണോ? ഖുര്‍ആൻ കൊടുക്കുന്നത് നിയമ വിരുദ്ധമാണോ? ആർഎസ്എസ് പ്രചാരണത്തിൽ കോൺഗ്രസ് ഒപ്പം ചേർന്നത് എങ്ങനെ? ഖുര്‍ആൻ കൊണ്ടുവന്നതിലും വിതരണം ചെയ്തതിലും ബിജെപി ഉന്നയിക്കുന്ന എതിര്‍പ്പ് പികെ കുഞ്ഞാലിക്കുട്ടി ഏറ്റുപിടിക്കുന്നത് എന്തിനാണെന്നും കോടിയേരി ബാലൃഷ്ണൻ ചോദിച്ചു.

പ്രതിപക്ഷം ആസൂത്രിതമായ അക്രമസമരം നടത്തി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു: കോടിയേരി
X

തിരുവനന്തപുരം: പ്രതിപക്ഷം ആസൂത്രിതമായ അക്രമ സമരം നടത്തി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിനായി ഗുണ്ടകളെ ബിജെപിയും കോൺഗ്രസും റിക്രൂട്ട് ചെയ്യുകയാണ്. തിരുവനന്തപുരത്ത് അക്രമ സമരത്തിനായി കോൺഗ്രസ് നേതാവ് ഗുണ്ടകളെ ഏകോപിപ്പിച്ചിരുന്നു. യുഡിഎഫ് സമരത്തിന് ഇറങ്ങുന്നത് ഭാവിയെകുറിച്ചുള്ള ആശങ്ക കൊണ്ടാണ്. തുടർഭരണം ഉണ്ടാകുമെന്ന ഭയത്തിലാണ് സമര പ്രചരണ കോലാഹലങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിയാൻ വേണ്ടി മാത്രമാണ് അന്വേഷണ ഏജൻസികൾ മന്ത്രി കെ ടി ജലീലിനെ വിളിപ്പിച്ചത്. മാത്രമല്ല എൻഐഎ സാക്ഷിയെന്ന നിലയിൽ ആണ് കെടി ജലീലിനെ വിളിപ്പിച്ച് വിവരങ്ങളാരാഞ്ഞതെന്നും അതിലെന്താണ് തെറ്റെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. ഖുര്‍ആൻ നിരോധിച്ച പുസ്തകമാണോ? ഖുര്‍ആൻ കൊടുക്കുന്നത് നിയമ വിരുദ്ധമാണോ? ആർഎസ്എസ് പ്രചാരണത്തിൽ കോൺഗ്രസ് ഒപ്പം ചേർന്നത് എങ്ങനെ? ഖുര്‍ആൻ കൊണ്ടുവന്നതിലും വിതരണം ചെയ്തതിലും ബിജെപി ഉന്നയിക്കുന്ന എതിര്‍പ്പ് പികെ കുഞ്ഞാലിക്കുട്ടി ഏറ്റുപിടിക്കുന്നത് എന്തിനാണെന്നും കോടിയേരി ബാലൃഷ്ണൻ ചോദിച്ചു. പ്രാചാരണങ്ങൾക്ക് അൽപ്പായുസ്സാണ്. കെടി ജലീൽ രാജിവക്കാൻ പോകുന്നില്ല. എന്ത് സമരം നടത്തിയാലും അതുണ്ടാകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

പോലിസിനെ ആക്രമിച്ച് കൊന്ന് വെടിവെപ്പ് നടത്തി കേരളത്തെ ചോരയിൽ മുക്കാനാണ് ശ്രമം. ഇടതു സർക്കാരിനെ എങ്ങനേയും താഴെയിറക്കുകയാണ് ലക്ഷ്യം. ഇതിനായി കള്ളകഥ പ്രചരിപ്പിക്കുകയാണ്. വിമോചന സമരത്തെ അനുസ്മരിപ്പിക്കുന്ന സമരമാണ് നടക്കുന്നത്. സ്വർണക്കടത്ത് ബിജെപി നേതൃത്വത്തിലേക്ക് എത്തുന്നത് തടയാനാണ് ആരോപണം തിരിച്ചുവിടുന്നത്. ജലീലിന് നോട്ടീസ് നൽകിയത് സാക്ഷിയായി വിവരങ്ങൾ ചോദിച്ചറിയാനാണെന്നും അതുകൊണ്ട് തന്നെ രാജിയുടെ ആവശ്യമില്ലെന്നും കോടീയേരി പറഞ്ഞു.

സമരത്തിന് ജനപിന്തുണയില്ല. സമരക്കാർ ഒറ്റപ്പെടുകയാണ്. ജനങ്ങളെ കൂടെ നിർത്തി അക്രമ സമരത്തെ നേരിടും. സമരത്തെ ഭയപ്പെടുന്നില്ല. കോൺഗ്രസ് ബിജെപി സമരത്തെ തുറന്ന് കാട്ടാൻ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

Next Story

RELATED STORIES

Share it