Kerala

കോതമംഗലം പള്ളിക്കേസ്: വിധി നടപ്പിലാക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ; ഇല്ലെന്ന് ഹൈക്കോടതി

വിധി നടപ്പിലാക്കാന്‍ അറിയാമെന്നും ആവശ്യമെങ്കില്‍ കേന്ദ്രസേനയെ ഇറക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച നിലപാട് അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി കേസുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ച് നിലപാട് അറിയിച്ചത്

കോതമംഗലം പള്ളിക്കേസ്: വിധി നടപ്പിലാക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ; ഇല്ലെന്ന് ഹൈക്കോടതി
X

കൊച്ചി:ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളി കേസുമായി ബന്ധപ്പെട്ട വിധി നടപ്പിലാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. വിധി നടപ്പിലാക്കാന്‍ അറിയാമെന്നും ആവശ്യമെങ്കില്‍ കേന്ദ്രസേനയെ ഇറക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച നിലപാട് അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി കേസുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ച് നിലപാട് അറിയിച്ചത്.

1934 ലെ ഭരണഘടന പ്രകാരം പളളി ഭരിക്കണമെന്നും മറ്റ് മാര്‍ഗമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കണം.കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ജസ്റ്റിസ് സുരേഷ് കുമാര്‍ കേസില്‍ ജില്ലാ കലക്ടറെ നേരിട്ട് വിളിച്ച് വരുത്തി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഉത്തരവ് പല പള്ളികളിലും നടപ്പാക്കേണ്ടതുണ്ടെന്നും അതിനാല്‍ രണ്ട് മാസം കൂടി സാവകാശം വേണമെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ പള്ളി ഏറ്റെടുക്കുന്നത് സംബന്ധിച്ച വിശദമായ റിപോര്‍ട്ട് നല്‍കണമെന്നും കോടതി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it