Kerala

ഓക്സിജന്‍ വില വര്‍ധന: ആശുപത്രികളുടെ നടത്തിപ്പിനെ ബാധിക്കുന്നുവെന്ന് സ്വകാര്യ ആശുപത്രികള്‍

ഓക്സിജന്‍ വിതരണ കമ്പനിക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.ഹരജി ഹൈക്കോടതി 21 ന് പരിഗണിക്കാന്‍ മാറ്റി. ഓകസിജന്റെ വിലവര്‍ധിപ്പിച്ച നടപടിയില്‍ യോജിപ്പില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു

ഓക്സിജന്‍ വില വര്‍ധന: ആശുപത്രികളുടെ നടത്തിപ്പിനെ ബാധിക്കുന്നുവെന്ന് സ്വകാര്യ ആശുപത്രികള്‍
X

കൊച്ചി:ഓക്സിജന്‍ വില വര്‍ധന ആശുപത്രികളുടെ നടത്തിപ്പിനെ സാരമായി ബാധിക്കുന്നുണ്ടെന്നു സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ഹൈക്കോടതിയില്‍. ഓക്സിജന്‍ വിതരണ കമ്പനിക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

കൊവിഡ് ചികില്‍സാ നിരക്ക് ഏകീകരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ഓക്സിജനും ഉള്‍പ്പെട്ടതിനാല്‍ രോഗികളില്‍ നിന്നും കൂടിയ തുക ഈടാക്കാനാവത്തത് ആശുപത്രികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

കോടതിയുടെ അടിയന്തിര ഇടപെടല്‍ അനിവാര്യമാണെന്നും ഹരജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.ഹരജി പരിഗണിച്ച കോടതി ഓക്സിജന്‍ വിതരണ കമ്പനിയായ ഇന്‍ ഓക്സിന് നോട്ടീസ് അയയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഹരജി ഹൈക്കോടതി 21 ന് പരിഗണിക്കാന്‍ മാറ്റി. ഓകസിജന്റെ വിലവര്‍ധിപ്പിച്ച നടപടിയില്‍ യോജിപ്പില്ലെന്നു സര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it