Kerala

തടയണ ഒരാഴ്ചക്കുള്ളില്‍ പൊളിച്ച് നീക്കുമെന്ന് പി വി അന്‍വറിന്റെ ഭാര്യ പിതാവ്

തടയണ പൊളിക്കുന്ന ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. കേസ് ഹൈക്കോടതി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള തടയണ പൂര്‍ണമായും പൊളിച്ച് നീക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ മാസം മുപ്പതിനകം ഉത്തരവ് നടപ്പിലാക്കണമെന്ന് സ്റ്റേറ്റ് അറ്റോര്‍ണിക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കിയിരുന്നു

തടയണ ഒരാഴ്ചക്കുള്ളില്‍ പൊളിച്ച് നീക്കുമെന്ന് പി വി അന്‍വറിന്റെ ഭാര്യ പിതാവ്
X

കൊച്ചി: തടയണ ഒരാഴ്ചക്കുള്ളില്‍ പൊളിച്ച് നീക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫ് ഹൈക്കോടതിയില്‍. തടയണ പൊളിക്കുന്ന ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. കേസ് ഹൈക്കോടതി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള തടയണ പൂര്‍ണമായും പൊളിച്ച് നീക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ മാസം മുപ്പതിനകം ഉത്തരവ് നടപ്പിലാക്കണമെന്ന് സ്റ്റേറ്റ് അറ്റോര്‍ണിക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കിയിരുന്നു.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തടയണയിലെ വെള്ളം ഒഴുക്കിവിട്ട് തുടങ്ങിയത്. വാട്ടര്‍ തീം പാര്‍ക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയില്‍ നിന്നായിരുന്നു.അമ്യൂസ്മെന്റ് പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് കലക്ടര്‍ നേരത്തേ റിപോര്‍ട്ട് നല്‍കിയിരുന്നു. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്ന കക്കാടം പൊയ്യില്‍.ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള ഇവിടെ തടയണ കെട്ടി നിര്‍ത്തിയിരുന്നത്. പാര്‍ക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്ന് ഹൈക്കോടതിനിര്‍ദേശിച്ചിരുന്നു.

Next Story

RELATED STORIES

Share it